expatയുഎഇയിൽ പനി ബാധിച്ച് പ്രവാസി മലയാളി മരിച്ചു
ദുബായ്; ദുബായിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു expat. ആലപ്പുഴ കായംകുളം സ്വദേശി അജിത് ചന്ദ്രൻ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. ദുബായിൽ സഹോദരന്റെ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു അജിത് ചന്ദ്രൻ. ഇതിനിടെയിലാണ് ഇദ്ദേഹത്തിന് പനി ബാധിച്ചത്. ഒരു മാസത്തോളമായി പനി ബാധിച്ചു കിടപ്പിലായിരുന്നു.10 ദിവസമായി പനി മൂർഛിച്ച് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)