Posted By user Posted On

grand bazaar hotelസന്തോഷ വാർത്ത; യുഎഇയിൽ കുറഞ്ഞ വിലയ്ക്ക് നിത്യോപയോ​ഗ സാധനങ്ങൾ വാങ്ങാം, മുസഫ ബസാർ വീണ്ടും തുറക്കുന്നു

അബുദാബി ; കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ നിങ്ങൾക്കിതാ grand bazaar hotel സുവർണ്ണാവസരം. കോവി‍ഡ് കാലത്ത് നിർത്തിവച്ച മുസഫ ബസാർ (വാരാന്ത്യ ചന്ത) വീണ്ടും തുറക്കുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് ബസാർ തുറന്ന് പ്രവർത്തിക്കുക. വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് ചന്തയുടെ പ്രവർത്തന സമയം. ഈ ദിവസങ്ങളിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഇവിടെയെത്തി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാം. മുസഫ വ്യവസായ മേഖലയിലെ തൊഴിലാളികളും സമീപത്തു താമസിക്കുന്ന കുടുംബങ്ങളുമാണ് ബസാറിന്റെ ​ഗുണം കൂടുതലും പ്രയോജനപ്പെടുത്താറുള്ളത്. നിലവാരമുള്ള സാധനങ്ങൾ സുരക്ഷിതമായി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് വാരാന്ത്യ ചന്തയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രം, ബാഗ്, ചെരുപ്പ്, പുതപ്പ്, കിടക്ക, വിരി, പഴം, പച്ചക്കറി, സർബത്ത്, അത്തർ, ഊദ് തുടങ്ങി എല്ലാ സാധനങ്ങളും നല്ല വില കുറവിൽ ഇവിടെ കിട്ടും.ലേബർ ക്യാംപുകളിലെ തൊഴിലാളികളാണ് കൂടുതലായും ഇവിടെയെത്തി സാധനങ്ങൾ വാങ്ങാറുള്ളത്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കൊക്കെ വലിയ അനു​ഗ്രഹമാണ് ഈ ചന്തകൾ. ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ ഒന്നിച്ചു വാങ്ങി സൂക്ഷിക്കാം എന്നതാണ് ചന്തയുടെ മറ്റൊരു പ്രയോജനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *