docket sheetsയുഎഇയിൽ കളിസ്ഥലത്ത് വീണ് കുട്ടിക്ക് പരിക്ക് പറ്റി; കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി
യുഎഇയിൽ കളിസ്ഥലത്ത് വീണ് കുട്ടിക്ക് പരിക്ക് പറ്റിയ സംഭവത്തിൽ കളിസ്ഥലത്തിന്റെ docket sheets ഉടമസ്ഥരായ സ്ഥാപനം കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി. അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾക്കായുള്ള കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കളിസ്ഥലത്ത് വീണ് കുട്ടിയുടെ കൈ ഒടിയുകയും കലശലായ വേദനയും ഉണ്ടായതോടെയാണ് പിതാവ് സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്തത്. തന്റെ കുടുംബത്തിന് സംഭവിച്ച ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 150,000 ദിർഹം നൽകണമെന്നും കോടതി ഫീസും ചെലവുകളും നൽകണമെന്നുമായിരുന്നു കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടത്. കുട്ടികൾ കളിക്കുന്ന സ്ഥലത്ത് വേണ്ടത്ര മുൻകരുതൽ നടപടികൾ ഇല്ലാത്തതുകൊണ്ടാണ് തന്റെ മകന്റെ വലതുകൈയ്ക്ക് പരിക്കേറ്റതും അദ്ദേഹം പരാതിയിൽ പറയുന്നു. കമ്പനിയുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചെന്ന് തെളിഞ്ഞതിനാലാണ് ശിക്ഷിച്ചതെന്ന് കോടതി സൂചിപ്പിച്ചു. കുട്ടിക്ക് സംഭവിച്ച ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു, തുടർന്ന് കുട്ടിയുടെ പിതാവിന് നഷ്ടപരിഹാരമായി 30,000 ദിർഹം നൽകാനും നിയമപരമായ ഫീസും ചെലവുകളും നൽകാനും പ്രതിയോട് നിർദ്ദേശിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)