Posted By user Posted On

global village online shoppingബോളിവുഡ് താരത്തിന്റെ സം​ഗീത പരിപാടി പ്രഖ്യാപിച്ച് ​​ഗ്ലോബൽ വില്ലേജ്; ടിക്കറ്റുകൾ എങ്ങനെ നേടാം?

യുഎഇ; ബോളിവുഡ് താരം നേഹ കക്കറിന്റെ സം​ഗീത പരിപാടി പ്രഖ്യാപിച്ച് ദുബായ് ​ഗ്ലോബൽ വില്ലേജ് global village online shopping. ഡിസംബർ 21ന് രാത്രി 8 മണിക്കാണ് ആരാധകരെ അവേശത്തിലാഴ്ത്താൻ നേഹ എത്തുക. മിറിയം ഫെയേഴ്സിന്റെയും നാൻസി അജ്‌റാമിന്റെയും വൻ ജനപ്രീതിയാർജ്ജിച്ച പ്രകടനങ്ങൾക്ക് ശേഷമായിരിക്കും നേഹയുടെ സം​ഗീത നിശ അരങ്ങേറുക. ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിലാണ് പരിപാടി നടക്കുക. ​വില്ലേജിൽ എത്തുന്ന എല്ലാവർക്കും പരിപാടി കാണാൻ അവസരമുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക പ്രദേശവും സജ്ജീകരിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജിനുള്ള ടിക്കറ്റുകൾ ഗ്ലോബൽ വില്ലേജ് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അവാർഡ് നേടിയ മൊബൈൽ ആപ്പ് വഴിയോ വാങ്ങാം. ഈ ടിക്കറ്റ് തന്നെയാണ് പരിപാടി കാണാനും ഉപയോ​ഗിക്കുന്നത്. മൈൽ ഹോ തും, ദിൽബർ, സിംബ തുടങ്ങിയ ഹിറ്റുകളിലൂടെയാണ് നേഹ പ്രേക്ഷക ശ്രദ്ധനേടിയത്. സെക്കൻഡ് ഹാൻഡ് ജവാനി എന്ന ഡാൻസ് ട്രാക്കാണ് നേഹയുടെ കരിയർ തന്നെ മാറ്റി മറിച്ചത്. യാരിയാനിലെ സണ്ണി സണ്ണി, സൗണ്ട് ട്രാക്ക് ആൽബമായ ക്വീൻ ലണ്ടൻ തുമക്ഡ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ പാർട്ടി ഗാനങ്ങളും കക്കർ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ റിയാലിറ്റി ടിവി ഷോ ആയ ഇന്ത്യൻ ഐഡലിൽ ജഡ്ജാണ് നേഹ. ഫോർബ്‌സിന്റെ ഇന്ത്യ സെലിബ്രിറ്റി 100, ഏഷ്യ 100 ഡിജിറ്റൽ സ്റ്റാർസ് ലിസ്റ്റുകളിലും താരം ഇടം പിടിച്ചിട്ടുണ്ട്. 4 ബില്യണിലധികം യൂട്യൂബ് കാഴ്‌ചക്കാരും 72 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും നേഹയ്ക്കുണ്ട്. ഇതോടെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വനിതാ ആർട്ടിസ്റ്റായും താരം മാറിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *