pull and bear dubai festival cityഇനി ഷോപ്പിംഗിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങൾ; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് മുതൽ
ദുബായ്; ഇനി രാജ്യത്ത് ഷോപ്പിംഗിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങൾ. പ്രവാസികളും സ്വദേശികളും pull and bear dubai festival city ഒരേ മനസ്സോടെ കാത്തിരുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഇന്ന് മുതൽ 46 ദിവസം നീണ്ട് നിൽക്കുന്ന ഷോപ്പിംഗ് പൂരമാണ് വരാനിരിക്കുന്നത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 28ാം എഡിഷനാണിത്. ദൃശ്യ – ശ്രവ്യ വിരുന്നും സമ്മാനങ്ങൾ നേടാനുള്ള അവസരവും ഷോപ്പിംഗ് ഫെസ്റ്റിവലിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കൂടാതെ കണ്ണിന് കുളിർമ്മയേകാൻ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോയും ഒരുക്കിയിട്ടുണ്ട്. രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും. ജെബിആർ ബീച്ചിൽ കാത്തിരിക്കുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ്. ഇന്ന് രാത്രി 9ന് ഉദ്ഘാടന വെടിക്കെട്ട് നടക്കും. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട് ഉണ്ടാകും. പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം. ദ് ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്ലെറ്റുകളും തുറക്കുന്നുണ്ട്. ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു. ഇവിടെ കുട്ടികൾക്ക് സാന്താക്ലോസിനെ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. എക്സ്പോ സിറ്റി പെറ്റ് ഫ്രണ്ട്ലി ആയതിനാൽ വളർത്തു നായ്ക്കളുമായി എത്താനും സൗകര്യമുണ്ട്. എല്ലാ വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ ഇന്ന് മുതൽ തുടങ്ങും. വിലക്കുറവും സമ്മാനങ്ങളുമാണ് മേളയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)