fineയുഎഇയിൽ ജോലിസ്ഥലത്ത് വെച്ച് ഏറ്റുമുട്ടി; രണ്ട് പേർക്ക് 3,000 ദിർഹം പിഴ ചുമത്തി കോടതി
യുഎഇ; ജോലിസ്ഥലത്ത് വെച്ച് പരസ്പരം കൈയേറ്റം ചെയ്തതിന് രണ്ട് പേർക്ക് ദുബായിലെ ക്രിമിനൽ കോടതി പിഴ fine വിധിച്ചു.ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ കമ്പനിയുടെ ആസ്ഥാനത്തിനുള്ളിൽ വച്ച് ഇവർ ഏറ്റുമുട്ടുകയായിരുന്നെന്നും കേസ് ഫയലുകളിൽ പറയുന്നു. ആദ്യം വാക്ക് തർക്കത്തിലും പിന്നീട് ആക്രമണത്തിലും കലാശിച്ചു എന്നാണ് റിപ്പോർട്ടിലുള്ളത്. തുടർന്ന് മാനേജർമാർ ആണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തനിക്ക് നൽകാനുള്ള കുറച്ച് പണം ആവശ്യപ്പെടാൻ മറ്റൊരാളുടെ കമ്പനിയുടെ ആസ്ഥാനത്തേക്ക് പോയെന്നും അയാൾ തന്നെ ആക്രമിച്ചെന്നും ആണ് ഒന്നാം പ്രതിയുടെ വാദം. അതേസമയം, ഒന്നാം പ്രതിയുടെ വരവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ജോലിസ്ഥലത്ത് വന്ന് പ്രശ്നം ഉണ്ടാക്കിയെന്നും ശാന്തനായിരിക്കാൻ ആവശ്യപ്പെട്ടപ്പോഴും തന്നെ ആക്രമിച്ചെന്നും രണ്ടാം പ്രതി പറഞ്ഞു. ഇരുവരുടെയും വാദം കേട്ട കോടതി ഓരോരുത്തർക്കും 3,000 ദിർഹം പിഴ ശിക്ഷ വിധിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)