Posted By user Posted On

flightകുറഞ്ഞ ചിലവിൽ യുഎഇയിൽ നിന്ന് മദീനയിലേക്ക് പറക്കാം; പുതിയ സർവീസുമായി എയർലൈൻ

ദുബൈ: കുറഞ്ഞ ചിലവിൽ യുഎഇയിൽ നിന്ന് മദീനയിലേക്ക്​ പറക്കാൻ അവസരം. ഇത്തരത്തിൽ flight പുതിയ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് വിസ്​ എയർ. അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ 179 ദിർഹം (4000 രൂപ)​ ആണ് ടിക്കറ്റ് നിരക്ക്. തിരിച്ച് വരാനും ഇതേ നിരക്ക് തന്നെയാണ് നൽകേണ്ടത്. ഫെബ്രുവരി 14 മുതലാണ്​ സർവീസ്​ ആരംഭിക്കുന്നതെങ്കിലും ഇപ്പോൾ തന്നെ ടിക്കറ്റ് വിൽപ്പന തുടങ്ങിയിട്ടുണ്ട്. അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ നിലവിൽ 600-1000 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​. പുതിയ സർവീസ് തുടങ്ങുന്നതോടെ വലിയ മാറ്റമാണ് ഈ നിരക്കിന് ഉണ്ടാവുക. ഇത് പ്രവാസികൾക്ക് ഏറെ ആശ്വാസകരവുമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ്​ വിസ്​ എയർ. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക്​ 179 ദിർഹമിന്​ യാത്ര ചെയ്യാൻ വിസ് എയർ അവസരമൊരിക്കുന്നുണ്ട്യ ദിവസവും മദീനയിലേക്ക്​ സർവീസുണ്ടാകുമെന്നാണ് വിവരം. കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനും മദീന കാണാനും ഈ വിമാനം സഹായകമാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *