eb1aയുഎഇ സന്ദര്‍ശന വിസ പുതുക്കല്‍: ഒമാനിലേക്കുള്ള ബസുകളില്‍ തിരക്കോട് തിരക്ക്
യുഎഇ സന്ദര്‍ശന വിസ പുതുക്കല്‍ സംബന്ധിച്ച പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഒമാനിലേക്കുള്ള ബസുകളില്‍ വന്‍ തിരക്ക് eb1a. വിസ പുതുക്കുന്നതിനായി രാജ്യം വിടേണ്ടതിനാൽ കൂടുതല്‍ പേരും ഒമാനിലേക്കാണ് പോകുന്നത്. അവിടെ എത്തിയ ശേഷമാണ് സന്ദർശന വിസ പുതുക്കുന്നതിനായി അപേക്ഷ നൽകേണ്ടത്. അതിനാലാണ് എല്ലാവരും ഒമാനിലേക്ക് പോകുന്നത്. സുല്‍ത്താനേറ്റിലേക്കുള്ള ബസ് യാത്രയാണ് ഏറ്റവും താങ്ങാനാവുന്ന മാര്‍ഗം എന്നതിനാൽ എല്ലാവരും ഇത് തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ദുബായില്‍ നിന്ന് ദിവസേന മൂന്ന് സര്‍വീസ് ഉണ്ടെന്നാണ് ടിക്കറ്റ് എക്സിക്യൂട്ടീവ് പറയുന്നത്. രാവിലെ 7, ഉച്ചകഴിഞ്ഞ് 3, രാത്രി 10 എന്നിങ്ങനെയാണ് ഈ സർവ്വീസുകൾ. ഓരോ ബസിനും 35-40 സീറ്റ് ശേഷിയാണുള്ളത്. മസ്കറ്റിലേക്ക് ഒരു ടിക്കറ്റിന് 100 ദിര്‍ഹമാണ് ഈടാക്കുക. പുതിയ വിസ നിയമം പ്രാബല്യത്തിൽ വന്നതോടെ ഒമാനിലേക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. വിസിറ്റ് വിസയുള്ളവര്‍ക്ക് രാജ്യത്തിനകത്ത് വിസ നീട്ടുന്നതിനുള്ള ഓപ്ഷന് നിര്‍ത്തലാക്കുന്ന പുതിയ നിയമങ്ങള്‍ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. ഷാര്‍ജയിലും അബുദാബിയിലും മാത്രമേ ഇത് ഇപ്പോള്‍ ബാധകമാകൂ. ദുബായിലെ സന്ദര്‍ശകര്‍ക്ക് 2,200 ദിര്‍ഹം നിരക്കില്‍ വിസ നീട്ടാന്‍ കഴിയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)