Posted By user Posted On

global village online shoppingക്രിസ്മസും പുതുവത്സരവും അടിച്ചു പൊളിക്കാം; ആഘോഷങ്ങളുടെ നീണ്ട നിരയുമായി ​ഗ്ലാേബൽ വില്ലേജ്

ദുബായ്; ക്രിസ്മസും പുതുവത്സരവും അടിച്ചുപൊളിക്കാൻ യുഎഇയിലെ താമസക്കാരെ സ്വാ​ഗതം ചെയ്യുകയാണ് ​ഗ്ലാേബൽ വില്ലേജ് global village online shopping. ആഘോഷങ്ങളുടെ പൂരമാണ് 2023 ജനുവരി എട്ടു വരെ ആഗോള ഗ്രാമത്തിൽ അരങ്ങേറുക. ഭക്ഷണം, വിനോദം എന്നിവയ്ക്ക് പുറമേ, ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാനും ലോക രാജ്യങ്ങളുടെ കലാ–സാംസ്കാരിക പ്രകടനങ്ങൾ കാണാനും അറിയാനുമുള്ള അവസരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. സാന്റായ്ക്കും കൂട്ടുകാർക്കും സമയം ചിലവഴിക്കാനും ആഘോഷിക്കാനും അവസരമുണ്ട്. 21 മീറ്റർ ഉയരമുള്ള ഗ്ലോബൽ വില്ലേജ് ഫെസ്‌റ്റീവ് ട്രീ ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങൾ ആഘോഷിക്കുന്നതിനായി അലങ്കരിച്ചിട്ടുണ്ട്. ഒരു മികച്ച കുടുംബ ഫൊട്ടോയും ഇവിടെ നിന്ന് പകർത്തി സൂക്ഷിക്കാവുന്നതാണ്. മലയാളികളടക്കമുള്ള കലാകാരന്മാരാണ് ഈ മരം ഉണ്ടാക്കുന്നതിനായി പ്രവർത്തിച്ചതെന്നാണ് വിവരം. ​ഗ്ലോബൽ വില്ലേജിലെ ആകർഷണങ്ങളുടെ കേന്ദ്ര ബിന്ദുവാണ് ഈ മരം.സാന്തയുമായി ഇൗ മാസം 30 വരെയാണ് സന്ദർശകർക്ക് ഒത്തുകൂടാൻ കഴിയുക. ദിവസേന 5 മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകൾ ഇവിടെ നടക്കുന്നുണ്ട്.ഈ സാഹസികതയിൽ സാന്തയോടൊപ്പം ചേരുന്നത് അവധിക്കാലത്തിന് ആവേശം പകരുന്ന 1000-ലേറെ കുട്ടിച്ചാത്തന്മാരാണ്. ഗ്ലോബൽ വില്ലേജിലുടനീളം ചിലപ്പോൾ ഏറ്റവും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ അവരെ കാണാൻ സാധിച്ചേക്കും. കൂടാതെ ഗോൾഡൻ ക്രിസ്മസ് ട്രീകളും ഭീമാകാരമായ ഗിഫ്റ്റ് ബോക്സുകളും കൊണ്ട് അലങ്കരിച്ച സെലിബ്രേഷൻ വോക്കിലെ പ്രത്യേക ഇൻസ്റ്റാലേഷൻ ഉൾപ്പെടെ ചില ഇൻസ്റ്റാ-യോഗ്യമായ ഉത്സവ തീം ഇൻസ്റ്റാലേഷനുകളും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വ്യത്യസ്തവും കൗതുകതരവുമായ നിരവധി പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എൻചാന്റിങ് എൽവ്സ് എന്ന ആഘോഷം വിഷയമാക്കിയുള്ള ഫ്ലാഷ് മോബ് പരിപാടി, മീറ്റ് സാന്താ ക്രൂ എന്ന പരിപാടി. ഇതിൽ സാന്തായും തന്റെ പാവപ്പടയാളികളും ഗ്ലോബൽ വില്ലേജിൽ കറങ്ങിനടക്കുന്നത് കാണാം. അവരോടൊപ്പം നിന്ന് പടമെടുക്കാനും കഴിയും. സീസണൽ ഷോപ്പിങിനും അവസരമുണ്ട്. ഉത്സവക്കാലത്തെ ഷോപ്പിങ്ങിന് ബബ്ൾ ആകൃതിയിലുള്ള കിയോസ്കുകളിൽ നിന്ന്ക്രി സ്മസുമായി ബന്ധപ്പെട്ട സാധനങ്ങൾ സന്ദർശകർക്ക് വാങ്ങാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *