adidas world cupവാമോസ് അർജന്റീന; വിശ്വകിരീടം ചൂടി മെസ്സിയും കൂട്ടരും
36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മുത്തമിട്ട് അർജന്റീന adidas world cup. ആവേശം നുരഞ്ഞുപൊന്തിയ ഖത്തർ കലാശപ്പോരാട്ടത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 എന്ന സ്‌കോറിന് സമനില പിടിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അർജന്റീനയ്ക്ക് വേണ്ടി ലയണൽ മെസ്സി ഇരട്ട ഗോളുകളും എയ്ഞ്ചൽ ഡിമരിയ 1 ഗോളും നേടി. ഫ്രാൻസിന് വേണ്ടി കിലിയൻ എംബാപ്പെയാണ് മൂന്ന് ഗോളുകൾ നേടിയത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി മെസി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. കളിയുടെ തുടക്കം മുതൽ അർജന്റീന കളം നിറഞ്ഞെങ്കിലും രണ്ടാം പകുതിയിലാണ് കളിയുടെ ഗതി മാറിയത്. മെസി പടയെ വിറപ്പിച്ച് കിലിയൻ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോൾ രണ്ടാം പകുതിയിലാണ് വലകുലുക്കിയത്. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. മെസിയും എംബാപ്പെയും വല വീണ്ടും കുലുക്കിയതോടെ മത്സരം വീണ്ടും 3-3 എന്ന സമനിലയിലായതോടെ പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. പെനാലിറ്റി ഷൂട്ടൗട്ടിൽ തിളങ്ങിയ മെസ്സിപ്പട 1986 ല്‍ സാക്ഷാല്‍ മറഡോണ സമ്മാനിച്ച ലോകകിരീടത്തിന് ശേഷം അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്ന സുവര്‍ണ കിരീടമാണിത്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)