Posted By user Posted On

driver’sയുഎഇയിലെ ഡ്രൈവിം​ഗ് ലൈസൻസ് ഇനി വിദേശത്ത് താൽക്കാലിക യാത്രാ രേഖ; അറിയാം ഇക്കാര്യങ്ങൾ

അബുദാബി; വിദേശ രാജ്യങ്ങളിലേക്ക് അവധി ആഘോഷത്തിന് പോകുന്നവർക്ക് ഇനി യുഎഇ ഡ്രൈവിം​ഗ് ലൈസൻസ് താൽക്കാലിക driver’s യാത്രാ രേഖയായി ഉപയോ​ഗിക്കാം. യുഎഇയില്‍നിന്ന് ഇഷ്യൂ ചെയ്ത ലൈസന്‍സ് ആണെങ്കില്‍ യാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാലും താല്‍ക്കാലിക യാത്രാ രേഖയായി ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനും രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ഉപയോ​ഗപ്പെടും. യുഎഇയിലെ എമിറേറ്റ്സ് പോസ്റ്റ്, ഓട്ടമൊബീൽ ആൻഡ് ടൂറിസം ക്ലബ്, ഇന്റർനാഷനൽ മോട്ടോർ ക്ലബ് എന്നിവിടങ്ങളിൽ നേരിട്ടോ ഓൺലൈനായോ ഈ ലൈസൻസിന് അപേക്ഷിക്കാം. നേരിട്ടാണെങ്കിൽ അര മണിക്കൂറിനകവും ലൈസൻസ് കയ്യിൽ കിട്ടും. ഓൺലൈനായിട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ 3–5 പ്രവൃത്തി ദിവസത്തിനകവും ലൈസൻസ് ലഭിക്കും. ഓട്ടമൊബീൽ ആൻഡ് ടൂറിസം ക്ലബ് വെബ്സൈറ്റിൽ (https://www.atcuae.ae/idl-international-driving-license/)ൽ പ്രവേശിച്ച് പേര്, ഇമെയിൽ, മൊബൈൽ നമ്പർ, ജനന തീയതി, രാജ്യം, മേൽവിലാസം (ഇന്ത്യ–യുഎഇ) എന്നിവ നൽകി റജിസ്റ്റർ ചെയ്തിട്ടാണ് ഓൺലൈനായി ലൈസൻസിന് അപേക്ഷിക്കേണ്ടത്. പിന്നീട് എമിറേറ്റ്സ് ഐഡി, യുഎഇ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ നൽകി രണ്ടിന്റെയും ഡിജിറ്റൽ കോപ്പി അപ് ലോഡ് ചെയ്ത് പണമടച്ച് അപേക്ഷ പൂർത്തിയാക്കാം. സാധുതയുള്ള എമിറേറ്റ്സ് ഐ‍ഡി, പാസ്പോർട്ട്, റെസിഡൻസ് വീസ, യുഎഇ ഡ്രൈവിങ് ലൈസൻസിന്റെ കോപ്പി, 2 ഫോട്ടോ എന്നിവയാണ് അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ. അപേക്ഷ ഫീസായി 170–200 ദിർഹവും അതിന്റെ വാറ്റ് നികുതിയും നൽകണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *