Posted By user Posted On

storm soundsയുഎഇയിൽ മഴ മുന്നറിയിപ്പ്; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

യുഎഇയിൽ ഇന്നത്തെ ദിവസം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.storm sounds ചില വടക്കൻ, തീരപ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. അതിനാൽ റോഡുകളിലെ മാറുന്ന വേഗപരിധി പാലിക്കാൻ വാഹനമോടിക്കുന്നവരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും ആണ് കുറഞ്ഞ താപനില. ചില ഉൾ പ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും. അബുദാബിയിലും ദുബായിലും ഈർപ്പം 35 മുതൽ 75 ശതമാനം വരെയാണ്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *