vehicle registrationയുഎഇയിൽ നിർമാണ മേഖല എൻജിനീയർമാർക്ക് റജിസ്ട്രേഷൻ കാർഡ് നിർബന്ധം; പ്രവാസികൾക്ക് ബാധ്യത കൂടും
അബുദാബിയിൽ കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കി vehicle registration. ഇതിനായി സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ ടാം പ്ലാറ്റ്ഫോമിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ഈ റജിസ്ട്രേഷൻ കാർഡ് ഉള്ളവരെ മാത്രമേ നിർമാണ മേഖലയിൽ എൻജിനീയറായി ജോലി ചെയ്യാൻ അനുവദിക്കൂ. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ആർക്കിടെക്ചറൽ എൻജിനീയർമാരും റജിസ്റ്റർ ചെയ്യണം.നിർമാണ മേഖലയുടെ സേവന ഗുണനിലവാരവും സുരക്ഷയും പ്രഫഷനൽ മികവും ഉയർത്തുന്നതിനാണ് പുതിയ നീക്കം. തുല്യതാ സർട്ടിഫിക്കറ്റോ റജിസ്ട്രേഷൻ കാർഡോ ഉള്ളവർക്കു മാത്രമേ ഇനി എൻജിനീയർ വീസ ലഭിക്കൂ. അതോടൊപ്പം തന്നെ മറ്റു തസ്തികയിൽ ഉള്ളവർക്ക് എൻജിനീയറായി ജോലി ചെയ്യാൻ പാടില്ലെന്നും നിബന്ധനയുണ്ട്. രണ്ട് തരത്തിലുള്ള റജിസ്ട്രേഷൻ കാർഡുകളാണ് നൽകുന്നത്. നിർമാണ മേഖലയിൽ 3 വർഷത്തെ പരിചയമുള്ളവർക്ക് പ്രാക്ടീസിങ് എൻജിനീയർ എന്നും അല്ലാത്തവർക്ക് ട്രെയ്നി എൻജിനീയർ എന്ന കാർഡുമാണ് കിട്ടുക. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്ത എൻജിനീയർ ബിരുദധാരികൾക്ക് താൽക്കാലിക ലൈസൻസ് നൽകും. 30 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത താൽക്കാലിക ലൈസൻസ്, 90 ദിവസത്തിനകം പൂർത്തിയാക്കാത്ത പെർമനന്റ് ലൈസൻസ് അപേക്ഷകളും റദ്ദാക്കും. എൻജിനീയർ, പാർട്ണർ, ഓഫിസ് മാനേജർ എന്നീ തസ്തികയിൽ ഉള്ളവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് വേണം ഇതിനായി അപേക്ഷിക്കാൻ. സ്വഭാവ സർട്ടിഫിക്കറ്റ്, ലേബർ കാർഡ്, യുഎഇ സൊസൈറ്റി ഓഫ് എൻജിനീയേഴ്സിൽ അംഗത്വം എടുത്തതിന്റെ തെളിവ്, യുഎഇ റസിഡൻസ് വീസ അല്ലെങ്കിൽ ഇൻവെസ്റ്റർ കാർഡ്, മറ്റു എമിറേറ്റിൽ ജോലി ചെയ്തവരാണെങ്കിൽ അവിടുന്നുള്ള എൻജിനീയറിങ് ലൈസൻസ്, വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ്, ട്രേഡ് ലൈസൻസ് കോപ്പി എന്നിവയാണ് റജിസ്ട്രേഷന് വേണ്ടി സമർപ്പിക്കേണ്ട രേഖകളിൽ ഉൾപ്പെടുന്നത്. ടാം പോർട്ടലിന്റെ വെബ്സൈറ്റിൽ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, കമ്പനിയുടെ പേര്, മേൽവിലാസം, ബന്ധപ്പെടാനുള്ള നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. യോഗ്യത, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ തെളിയിക്കുന്ന രേഖകൾ അപ് ലോഡ് ചെയ്യുകയും വേണം. റജിസ്ട്രേഷൻ നടപടികളും മറ്റും പൂർത്തിയാക്കുന്നതിനായി വലിയ തുകയും നൽകേണ്ടി വരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)