Posted By user Posted On

youtube google adsയുഎഇയിലെ സ്വകാര്യ ആശുപത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; യൂട്യൂബർക്ക് പിഴ ശിക്ഷ വിധിച്ച് കോടതി

ദുബായിലുള്ള ഒരു സ്വകാര്യ ആശുപത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർക്ക് പിഴ ശിക്ഷ വിധിച്ച് കോടതി youtube google ads. ക്രിമിനൽ കോടതിയുടെ വിധി ദുബായ് അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതിക്ക് 5,000 ദിർഹം പിഴയാണ് ചുമത്തിയത്. കൂടാതെ, ആശുപത്രിക്കെതിരെയുള്ള അപകീർത്തികരമായ വീഡിയോ നീക്കം ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഗൾഫ് പൗരത്വമുള്ള യുവതിക്കെതിരെയാണ് കേസ്. ആശുപത്രിക്കെതിരെ മോശം പരാമർശങ്ങളാണ് ഇവർ നടത്തിയതെന്ന് മാനേജ്‌മെന്റ് ആരോപിക്കുന്നു. ആശുപത്രിയുടെ ലൈസൻസിനെ വിമർശിച്ച യുവതി ജീവനക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയതായും ആക്ഷേപമുണ്ട്. കൂടാതെ ആശുപത്രി നല്ലതാണോ മോശമാണോ എന്ന് വോട്ടുചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്ത സാമ്പിൾ എടുത്തതിന് ശേഷം ചർമ്മത്തിൽ മാറ്റങ്ങൾ സംഭവിച്ചതായും യുവതി ആരോപിച്ചിരുന്നു. ആരെയും അപമാനിക്കാൻ വേണ്ടിയല്ല വീഡിയോ പങ്കുവച്ചതെന്നും, അമ്മയുടെ അവസ്ഥയെക്കുറിച്ച് ആശുപത്രി മാനേജ്‌മെന്റിന് പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx


Comments (0)

Leave a Reply

Your email address will not be published. Required fields are marked *