biggest airport in the world യുഎഇയിലേക്കാണോ യാത്ര? പാസ്പോർട്ടും ടിക്കറ്റും കാണിക്കേണ്ട; ഈ വിമാനത്താവളത്തിൽ ഇനി മുഖം മാത്രം കാണിച്ചാൽ മതി
അബുദാബി: ടിക്കറ്റും പാസ്പോർട്ടും കാണിക്കാതെ വിമാനത്താവളത്തിൽ കയറാൻ പറ്റുമോ എന്ന് സംശയം ഉണ്ടോ? എന്നാൽ പറ്റും എന്നാണ് ഉത്തരം biggest airport in the world. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു. ഈ സംവിധാനത്തിലൂടെ ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും യാത്രാക്കാര്‍ക്ക് സ്വന്തം മുഖം തന്നെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്നത്. ഇപ്പോള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത ചില സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകള്‍, ഇമിഗ്രേഷന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. വൈകാതെ വിമാനത്താവളത്തില്‍ യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും ഇത് സജ്ജീകരിക്കും. ഈ സാങ്കേതിക വിദ്യ എല്ലായിടത്തും സജീകരിക്കുന്നതോടെ എല്ലാ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്തെ യാത്രാ അനുഭവവും സമ്മാനിക്കാനാവും.അത്യാധുനിക ബയോമെട്രിക് ക്യാമറകളാണ് വിമാനത്താവളത്തിലെ വിവിധ പോയിന്റുകളില്‍ പദ്ധതിക്കായി സ്ഥാപിച്ചത്. ഇതിലൂടെ യാത്രക്കാരെ ഓരോ പോയിന്റിലും തിരിച്ചറിയാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. സെല്‍ഫ് സര്‍വീസ് ബാഗേജ് ഡ്രോപ്പ്, പാസ്‍പോര്‍ട്ട് കണ്‍ട്രോള്‍, ബിസിനസ് ക്ലാസ് ലോഞ്ചുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം ക്യാമറകളിലൂടെ യാത്രക്കാരനെ തിരിച്ചറിഞ്ഞ് നടപടികള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതി പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിമാനത്താവളത്തില്‍ എത്തുന്നത് മുതല്‍ വിമാനത്തില്‍ കയറുന്നതു വരെയുള്ള നടപടികള്‍ ഏറ്റവും സൗകര്യപ്രദമായി പൂര്‍ത്തീകരിക്കാനും അതിലൂടെ വിവിധ കൗണ്ടറുകളില്‍ കാത്തിരിക്കാതെയും വരി നില്‍ക്കാതെയും യാത്ര കൂടുതല്‍ എളുപ്പമാവുകയും ചെയ്യാൻ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)