dubai car impoundയുഎഇയിലെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ പാര്‍ട്ടിക്കിടെ 28കാരന്‍ കുത്തേറ്റു മരിച്ചു
അബുദാബി: വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ പാര്‍ട്ടിക്കിടെ dubai car impound 28കാരൻ കുത്തേറ്റു മരിച്ചു. ദുബൈയിലെ അല്‍ ഖവനീജ് 2ലാണ് സംഭവം നടന്ന്. സ്വദേശി യുവാവാണ് മരിച്ചത്. വില്ലയുടെ മുമ്പിലെ പുല്‍ത്തകിടിയില്‍ തങ്ങള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാള്‍ വീട്ടില്‍ നിന്ന് ഷര്‍ട്ടില്ലാതെ ഇറങ്ങി വരുന്നത് കണ്ടെന്നും ഇയാളുടെ പാന്റ്‌സിലാകെ രക്തക്കറ ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു. തുടര്‍ന്ന് ഇയാള്‍ ഉടന്‍ തന്നെ കാറില്‍ കയറി രക്ഷപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതാനും സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ കുത്തേറ്റ 28കാരനായ യുവാവ് അവശനായി പുറത്തേക്ക് വരികയും താഴെ വീണ് മരിക്കുകയുമായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. യുവാവ് മരിച്ചത് കണ്ട എട്ടു സുഹൃത്തുക്കളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആ സമയം അവിടെ ഇല്ലാതിരുന്ന മറ്റൊരു സുഹൃത്താണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഫോണ്‍ കോള്‍ ലഭിച്ച ഉടന്‍ തന്നെ ദുബൈ പൊലീസിലെ സിഐഡി സംഘം സ്ഥലത്തെത്തിയെങ്കിലും അപ്പോളേക്കും യുവാവ് മരിച്ചിരുന്നു. മൃതദേഹം ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറി. തുടർന്ന് ഉടന്‍ തന്നെ പൊലീസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും സംഭവത്തിലുള്‍പ്പെട്ട എല്ലാവരെയും പിടികൂടുകയുമായിരുന്നു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പബ്ലിക് പ്രോസിക്യൂഷന്‍ ഒമ്പത് സ്വദേശികളെ ചോദ്യം ചെയ്ത് വരികയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)