Posted By user Posted On

magnite nissanഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി; യുഎഇയില്‍ കാർ ദേഹത്ത് വീണ് പ്രവാസി മെക്കാനിക്ക് മരിച്ചു

യുഎഇ; യുഎഇയിൽ കാര്‍ ദേഹത്തേക്ക് വീണ് പ്രവാസി മെക്കാനിക്ക് മരിച്ചു magnite nissan. 39കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ഷാര്‍ജയിലെ ഒരു വര്‍ക്ക്‌ഷോപ്പിലാണ് സംഭവം നടന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ 3ലാണ് വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്നത് സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കാറിന് സമീപം നില്‍ക്കുകയായിരുന്നു മെക്കാനിക്ക്. ഈ സമയം ഡ്രൈവര്‍ കാറിന്റെ ആക്‌സിലേറ്റര്‍ ചവിട്ടുകയും കാര്‍ മുന്നോട്ട് വന്ന് മെക്കാനിക്കിന്റെ ദേഹത്തേക്ക് മറിയുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ മെക്കാനിക്ക് മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു.സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമ, വാഹനത്തിന്റെ ഡ്രൈവര്‍, അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *