visaയുഎഇ സന്ദർശന വിസ പുതുക്കൽ; ട്രാവൽ ഏജൻസികൾ വാഗ്ദാനം ചെയ്യുന്ന വിവിധ പാക്കേജുകൾ അറിഞ്ഞോ?
യുഎഇയില്‍ നിന്ന് കൊണ്ട് വിസിറ്റ് വിസ കാലാവധി നീട്ടാന്‍ കഴിയില്ലെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ അതിനുള്ള visa ചെലവുകുറഞ്ഞ മാര്‍ഗങ്ങൾ തേടുകയാണ് ആളുകൾ. ഈ സാഹചര്യത്തിലാണ് രക്ഷകരായി ട്രാവല്‍ ഏജന്‍സികള്‍ എത്തുന്നത്. വളരെ എളുപ്പത്തിലും ചെലവു കുറഞ്ഞതുമായ വിവിധ മാര്‍ഗങ്ങളാണ് പല ട്രാവല്‍ ഏജന്‍സികളും മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേക വിസ മാറ്റ പാക്കേജുകളാണ് ട്രാവല്‍ ഏജന്‍സികള്‍ അവതരിപ്പിച്ചത്. 599 ദിര്‍ഹം മുതല്‍ 1999 ദിര്‍ഹം വരെ ചെലവു വരുന്ന വ്യത്യസ്ത മാർഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. അവയിൽ ചില പാക്കേജുകൾ നോക്കാം. 599 ദിർഹം മുതൽ 850 ദിർഹം വരെ മുടക്കി റോഡ് വഴി രാജ്യത്തിന്റെ പുറത്ത് കടക്കാവുന്ന പാക്കേജാണ് ആദ്യത്തേത്. ഓൺലൈൻ ട്രാവൽ ഏജൻസിയായ Musafir.com ആണ് 799 ദിർഹത്തിന് ബസ് യാത്ര വഴി വിസ മാറ്റാനുള്ള പാക്കേജ് നല്‍കുന്നത്. അതേസമയം, അജ്വ ടൂര്‍സും സന്ദർശകർക്ക് ബസ് വഴി വിസ സ്റ്റാറ്റസ് മാറ്റാനുള്ള സൗകര്യവും നല്‍കുന്നു. 599 ദിർഹം മുതൽ 30 ദിവസത്തെ വിസയും 799 ദിർഹത്തിന് 60 ദിവസത്തെ വിസയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.അനിഷ ടൂർസ് ആൻഡ് ട്രാവൽസ് എന്ന മറ്റൊരു ഏജൻസിയിൽ, ഒമാനിലേക്ക് ബസ് വഴി രാജ്യത്തുനിന്ന് പുറത്തുകടന്ന് വിസ പുതുക്കുന്നതിന് 850 ദിർഹം ഈടാക്കുന്നുണ്ട്. അനിഷ ടൂർസ് ആൻഡ് ട്രാവൽസ് സന്ദർശകർക്ക് ദുബായിൽ നിന്ന് 2,200 ദിർഹത്തിന് വിസ പുതുക്കാനുള്ള ഓപ്ഷനും നൽകുന്നു. Musafir.com 1,100 ദിർഹത്തിന് എയർപോർട്ട് ടു എയർപോർട്ട് വിസ മാറ്റാനുള്ള സേവനം വാഗ്ദാനം ചെയ്യുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)