docket sheetsഅപ്പാർട്ട്‌മെന്റ് ഉടമയെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് പണം തട്ടി; യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബായ്; അപ്പാർട്ട്‌മെന്റ് ഉടമയെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച 43 കാരനായ അറബ് പൗരന് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി docket sheets. രണ്ട് മാസത്തെ തടവും 4,800 ദിർഹം പിഴയ്ക്കുമാണ് വിധിച്ചത്. ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ കൂട്ടുപിടിച്ചാണ് പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത്. അപ്പാർട്ട്‌മെന്റിന്റെ ഉടമസ്ഥൻ താൻ ആണെന്ന് പ്രതി ബ്രോക്കറെ ബോധ്യപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മിതമായ നിരക്കിൽ വാടകയ്‌ക്ക് ഹൗസിംഗ് യൂണിറ്റുകൾ നൽകുമെന്ന് കാട്ടി ഫെയ്‌സ്ബുക്കിൽ പ്രതി പരസ്യം നൽകി. ഈ പരസ്യം കണ്ടാണ് പരാതിക്കാരിയായ യുവതി പ്രതിയെ ബന്ധപ്പെട്ടത്. തുടർന്ന് യുവതി റിയൽ എസ്റ്റേറ്റ് ബ്രോക്കറോടൊപ്പം അപ്പാർട്ട്മെന്റ് സന്ദർശിക്കുകയും ചെയ്തു. ശേഷം പ്രതിയുമായി ഫോണിൽ സംസാരിച്ച്. അപ്പാർട്ട്മെന്റിനായി വാടകയ്‌ക്കുള്ള ആദ്യ പേയ്‌മെന്റ് 4,800 ദിർഹം നൽകണമെന്നും കൂടാതെ 1000 ദിർഹം ഇൻഷുറൻസ് ഫീസും നൽകണമെന്നും പ്രതി പറഞ്ഞു. ഈ തുക ബിൽഡിംഗ് ഗാർഡിന് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് തുക കൈമാറിയ ശേഷം കരാറും അപ്പാർട്ടുമെന്റിന്റെ താക്കോലും ഏറ്റുവാങ്ങാൻ എത്തിയപ്പോൾ സ്ഥലത്ത് ആരും ഉണ്ടായില്ലെന്നാണ് യുവതി പറയുന്നത്. പ്രതിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ലഭിച്ചില്ലെന്നും യുവതി പറയുന്നു. സംശയം തോന്നിയ ഇവർ പിന്നീട് പരാതി നൽകുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)