sim swap fraudസോഷ്യൽ മീഡിയയിൽ പരസ്യം നൽകി സാമ്പത്തിക തട്ടിപ്പ്; യുഎഇയിൽ നാല് പേർക്കെതിരെ കേസ്
യുഎഇ; ഗൾഫ് പൗരനെ കബളിപ്പിച്ച് പണം കൈക്കലാക്കിയ നാല് അറബികൾക്കെതിരെ കേസ് sim swap fraud. ദുബായിലെ പബ്ലിക് പ്രോസിക്യൂഷനാണ് കേസ് അന്വേഷിക്കുന്നത്. നാല് പേർ ചേർന്ന് തന്നെ മർദിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി കാണിച്ച് ഇര പോലീസിന് പരാതി നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് അവരുടെ യഥാർത്ഥ മൂല്യത്തിന്റെ പകുതിയിൽ താഴെ തുകയ്ക്ക് ഡോളർ ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഒരു പരസ്യം ഒരു സോഷ്യൽ മീഡിയയിൽ കണ്ടെന്നും 50,000 ദിർഹത്തിന് പകരമായി150,000 ഡോളർ വാങ്ങാൻ പ്രതികളെ സമീപിച്ചെന്നുമാണ് പരാതിയിലുള്ളത്. ഡെലിവറി തീയതിയും സ്ഥലവും ഇരു കക്ഷികളും സമ്മതിക്കുകയും തുടർന്ന് നാല് പേർ തന്നെ വന്ന് കണ്ടെന്നും പരാതിക്കാരൻ പറയുന്നു. ആ സമയമത്ത് അവർ സുരക്ഷാ ക്യാമറകളില്ലാത്ത സ്ഥലത്തേക്ക് തന്നെ മാറ്റി നിർത്തിയ ശേഷം ആക്രമിക്കുകയും 50,000 ദിർഹം കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തെന്നും പരാതിക്കാരൻ വ്യക്തമാക്കി. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയുംഅക്രമികളെ പിടികൂടാൻ പോലീസ് ഉടൻ തന്നെ ഒരു സംഘം രൂപീകരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റവാളികളെ തിരിച്ചറിയാൻ കഴിഞ്ഞു, ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു. പണം മാറ്റാൻ ആഗ്രഹിക്കുന്ന ഇരകളെ തേടി സോഷ്യൽ മീഡിയയിൽ പേജ് ഉണ്ടാക്കിയതായി പ്രതികൾ സമ്മതിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)