Posted By user Posted On

air suvidha pcr testകോവിഡ് കേസുകൾ വർദ്ധിക്കുന്നു; വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി വീണ്ടും എയർ സുവിധ ഫോമുകൾ?

ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കുതിച്ചുയരുന്ന കോവിഡ് -19 ന്റെ പുതിയ വകഭേദമായ ബിഎഫ്7 ഇന്ത്യയിലും air suvidha pcr test സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് കർശനമായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി ‘എയർ സുവിധ’ ഫോമുകൾ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന. യാത്രയ്‌ക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ ആർടി-പിസിആർ പരിശോധനയുടെ വിശദാംശങ്ങളോ വാക്‌സിനേഷൻ പൂർണ്ണമായ തെളിവോ യാത്രക്കാർ നൽകണം എന്നാണ് വ്യവസ്ഥ. ഏതാനും ആഴ്ചകൾ രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കൊവിഡ് കേസുകളിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തെ തുടർന്നാണ് നടപടി. പ്രാദേശിക നിരീക്ഷണം ശക്തമാക്കിയതിനാൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരുടെ 2% റാൻഡം സാമ്പിൾ പരിശോധന ഇന്ത്യ ഇതിനകം ആരംഭിച്ചിട്ടുണ്ട്. യാത്രയ്‌ക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ ആർടി-പിസിആർ പരിശോധനയുടെ വിശദാംശങ്ങളോ ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് വാക്‌സിനേഷൻ തെളിവുകളോ സഹിതം അന്താരാഷ്‌ട്ര യാത്രക്കാർക്കായി നിർബന്ധിത ‘എയർ സുവിധ’ ഫോമുകൾ വീണ്ടും അവതരിപ്പിക്കുന്നത് ആരോഗ്യ മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. “കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ഞാൻ ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിച്ചു. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്,” കേന്ദ്ര ആരോ​ഗ്യമന്ത്രി മാണ്ഡവ്യ ഇങ്ങനെയാണ് പറഞ്ഞത്. ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം (INSACOG) ശൃംഖലയിലൂടെ വേരിയന്റുകൾ ട്രാക്കുചെയ്യുന്നതിന് പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവൻ ജീനോം സീക്വൻസിംഗിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകൾ ദിവസവും ലബോറട്ടറികളിലേക്ക് അയയ്‌ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്, പുതിയ വേരിയന്റുകളുണ്ടെങ്കിൽ അവ ക്രമീകരിക്കാനും ട്രാക്ക് ചെയ്യാനും. കൂടാതെ, തെർമൽ സ്ക്രീനിംഗ് നടപ്പിലാക്കുന്നതിനും ആയി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *