Posted By user Posted On

expatയുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. expatകൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടിൽ പുത്തൻവീട്ടിൽ വർഗീസ് പണിക്കർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. റെയിൽവേ തൊഴിലാളി സംഘടന ഐഎൻടിയുസി ചെയർമാനായിരുന്നു. 40 വർഷത്തോളം ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്തിരുന്നു. നിലവിൽ പത്തനാപുരം വെട്ടിക്കവല കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. മാർത്തോമ്മാ ചർച്ച് പട്ടമല ഇടവകാംഗമാണ്. മക്കൾ: ദിപിൻ വി പണിക്കർ, ദീപ വിൽസൺ, ദീപ്തി ബിജു. മരുമക്കൾ: ഷിനു ദിപിൻ, വിൽസൺ വർഗീസ്, ബിജു മാത്യു. സംസ്കാരം പിന്നീട് നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *