Posted By user Posted On

cervical cancer vaccineവീണ്ടും കൊവിഡ് വ്യാപനം; യുഎഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

അബുദാബി; ലോകം വീണ്ടും കൊവിഡ് ഭീതിയിലാകുന്ന സാഹചര്യമാണുള്ളത്. ചൈന, ഇന്ത്യ, യുഎസ് തുടങ്ങിയ cervical cancer vaccine രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിരിക്കുകയാണ്. ഈ വകദേഭം വളരെ വേ​ഗം വ്യാപിക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന വസ്തുക. ഈ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലേക്കു പോകുന്നതിനു മുൻപ് ബൂസ്റ്റർ ഡോസ് എടുക്കണമെന്നു യുഎഇയിലെ ഡോക്ടർമാരുടെ മുന്നറിയിപ്പ്. ശൈത്യകാല അവധിക്കും വിനോദ യാത്രയ്ക്കുമായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നിലവിൽ 2, 3 ഡോസ് എടുത്തവർ യാത്രയ്ക്കു മുൻപ് മറ്റൊരു ബൂസ്റ്റർ ഡോസ് കൂടി എടുക്കുന്നതാണ് പ്രതിരോധത്തിന് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം. ഒരു വർഷം മുൻപ് വാക്സീൻ എടുത്തവർക്കു പുതിയ വകഭേദം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും അതിനാലാണ് ബൂസ്റ്റർ ഡോസ് എടുക്കാൻ നിർദേശിക്കുന്നത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കോവിഡ് ബിഎഫ് 7 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാ​ഗ്രത വേണമെന്നും ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതേ തുടർന്ന് വിമാനത്താവളത്തിലെ പരിശോധന ചില രാജ്യങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർ അതതു രാജ്യത്തെ കോവി‍ഡ് നിയന്ത്രണങ്ങൾ പാലിക്കണം. വാക്സിനേഷൻ കാർഡ് കരുതണം. രോഗലക്ഷണമുള്ളവർ പരിശോധിച്ച് ഉറപ്പുവരുത്തണം. യാത്രയ്ക്ക് മുൻപ് അതതു രാജ്യത്തെ കോവിഡ് നിയമങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം. ജനത്തിരക്കിൽ നിന്ന് അകലം പാലിക്കണം എന്നിവയാണ് മറ്റു നിർദേശങ്ങൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *