emirates lottery drawആദ്യമായി വാങ്ങിയ ടിക്കറ്റ് തന്നെ ഭാഗ്യം കൊണ്ടു വന്നു; എമിറേറ്റ്സ് ഡ്രോയിലൂടെ ഇന്ത്യൻ ഡ്രൈവർക്ക് കോടികൾ സമ്മാനം
15 മാസത്തെ പ്രവര്‍ത്തനത്തിനിടെ എമിറേറ്റ്സ് ഡ്രോ ഈസി 6 നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹം emirates lottery draw സ്വന്തമാക്കുന്ന ആദ്യ വിജയിയെ തെരഞ്ഞെടുത്തു. ഒപ്പം എമിറേറ്റ്സ് ഡ്രോ മെഗാ 7 ഗ്രാന്റ് പ്രൈസ് 160 ദശലക്ഷം ദിര്‍ഹമായി വര്‍ദ്ധിക്കുകയും ചെയ്തു. അജയ് ഒഗുള എന്ന ഇന്ത്യക്കാരനാണ് ഈസി 6 നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹം സ്വന്തമാക്കിയത്. ആദ്യമായി വാങ്ങിയ ടിക്കറ്റ് തന്നെ അജയ്ക്ക് ഭാഗ്യം കൊണ്ടുവന്നു. ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒഗുല നാല് വർഷം മുമ്പാണ് ഹരിത മേച്ചിൽപ്പുറങ്ങൾ തേടി യുഎഇയിലെത്തിയത്. നിലവിൽ ഒരു ജ്വല്ലറി സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹം പ്രതിമാസം 3,200 ദിർഹമാണ് ശമ്പളം. ഈ ചെറിയ ശമ്പളത്തിൽ നിന്നു ഇപ്പോൾ കോടീശ്വരനായിരിക്കുകയാണ് ഈ 31 കാരൻ. ഞാൻ ജാക്ക്പോട്ട് അടിച്ചെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അജയ് പറയുന്നത്. “എന്റെ ഒരു സുഹൃത്ത് അടുത്തിടെ എമിറേറ്റ്സ് നറുക്കെടുപ്പിൽ 7,777 ദിർഹം നേടി, അവന്റെ അക്കൗണ്ടിൽ പണം ലഭിച്ചപ്പോൾ, അത് ആധികാരികമാണെന്ന് എനിക്ക് തോന്നി,” തന്റെ ആദ്യ റാഫിൾ ശ്രമത്തിന് പിന്നിലെ കഥ വിശദീകരിച്ചു കൊണ്ട് അജയ് കൂട്ടിച്ചേർത്തു. “സുഹൃത്തുമായി പുറത്തുപോയിരുന്ന സമയത്താണ് സമ്മാനം ലഭിച്ചതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ചെറിയ സമ്മാനം വല്ലതും ആയിരിക്കുമെന്ന് കരുതി. മെയില്‍ വായിക്കാന്‍ തുടങ്ങി. സമ്മാനത്തുക കണ്ടപ്പോള്‍ അതിലെ പൂജ്യങ്ങള്‍ എണ്ണാന്‍ തുടങ്ങി. പൂജ്യങ്ങള്‍ കൂടിക്കൂടി വന്ന് അവസാനത്തെ സംഖ്യയായപ്പോള് എനിക്ക് നിയന്ത്രണം നഷ്ടമായി” – ആ നിമിഷത്തെ ആകാംക്ഷയെക്കുറിച്ച് അജയ് പറയുന്നു. തിരിച്ചെത്തി സമ്മാനവിവരം അറിയിച്ചപ്പോള്‍ ജോലി സ്ഥലത്ത് തൊഴിലുടമയും സഹപ്രവര്‍ത്തകരും ബൊക്കെ നല്കി അഭിനന്ദിച്ചു. എന്നാല്‍ ഈ വിവരം വിശ്വസിക്കാന്‍ പോലും കുടുംബാംഗങ്ങള്‍ തയ്യാറായില്ല. എമിറേറ്റ്സ് ഡ്രോ ഓഫീസില്‍ പോയി അവിടെയുള്ളവരുമായി സംസാരിച്ച ശേഷമാണ് എനിക്ക് തന്നെ ഇക്കാര്യത്തില്‍ ഒരു വിശ്വാസം വന്നത്” അജയ് വ്യക്തമാക്കി. ഈ തുക ഉപയോഗിക്ക് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവന്ന് യുഎഇ ജീവിതം എങ്ങനെയാണെന്ന് കാണിച്ചു കൊടുക്കാനാണ് അജയ് പ്ലാൻ ചെയ്യുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)