Posted By user Posted On

expatയുഎഇയിൽ മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു

ദുബൈ: ബന്ധുക്കളെ കുറിച്ച്​ വിവരം ലഭിക്കാത്തതിനാൽ ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന expat കോഴിക്കോട്​ സ്വദേശിയെ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. പാറക്കടവ് തനക്കോട്ടൂർ​ കോറോത്ത്​കണ്ടി അബ്​ദുൽ അസീസാണ്​​ മരിച്ചത്​. 51 വയസ്സായിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന വിവരം മാധ്യമങ്ങളിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൃത​ദേഹം തിരിച്ചറിയാനായി ദുബൈ മോർച്ചറിയിൽ എത്തിയത്. മൃതദേഹം വിട്ടുകിട്ടാനും മറ്റുമായുള്ള തുടർ നടപടികൾ സ്വീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്​: കുഞ്ഞഹമ്മദ്​. മാതാവ്​: ആയിഷു. ഭാര്യ: സുലൈഖ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *