expat health care ; സ്വദേശിവൽക്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി യു. എ. ഇ : മലയാളികൾ ദുരിതത്തിലേക്കോ?
ദുബായ് : സ്വദേശിവൽക്കരണ നിർബന്ധമാക്കാൻ ഒരുങ്ങി യുഎഇ.ഇനിയും നടപ്പിലാക്കാത്ത സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.expat health care നിയമപ്രകാരം 50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ രണ്ട് ശതമാനം സ്വദേശികൾ ആയിരിക്കണം.ഇത്തരത്തിൽ 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികൾക്കു നിയമനം നൽകേണ്ടത്. ഈ കാറ്റഗറിയിൽ മലയാളികളുടെയും ഇന്ത്യക്കാരുടെയുമടക്കം 13000 സ്ഥാപനങ്ങൾ ആണ് യു. എ യി. ലുള്ളത്.നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും പിഴച്ചുമത്തുകയും ചെയ്യും.വ്യാജരേഖകൾ വഴി നിർദിഷ്ട സ്വദേശി നിയമനത്തിൽ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസീക്യൂഷൻ കൈമാറുമെന്നും അധികൃതർ അറിയിച്ചു.
ഈ വർഷം അവസാനിക്കുന്നതിനു മുൻപ് തന്നെ നിർദിഷ്ട തസ്തികകളിൽ സ്വദേശികളെ നിയമനപ്പെടുത്തിയിരിക്കണം .കൗണ്ട് ഡൗൺ ആരംഭിച്ചു എന്നും ജനുവരി 10ന് മുന്നേ നിയമം നടപ്പിലാക്കണമെന്നും കമ്പനികളെ മന്ത്രാലയം അറിയിച്ചു. ജോലി നൽകാതെ നിയമനം പേരിന് മാത്രമായി അധികൃതരെ കബളിപ്പിച്ചാൽ അത് കടുത്ത നിയമലംഘനം ആകും എന്നും. വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നും അറിയിച്ചു. കൂടാതെ സ്വദേശിവൽക്കരണം യാഥാർഥ്യമാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിർഹം നാഫിസ് നൽകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
നിയമനം നൽകിയ ഒരു സ്വദേശി രാജിവച്ചാൽ രണ്ട് മാസത്തിനകം പുതിയ നിയമന നടപടികൾ സ്വീകരിക്കണം. അതുവരെ നാഫിസ നിയമാനുകൂല്യം സ്ഥാപനങ്ങൾക്ക് ലഭ്യമാകും. ഡിഡബ്ല്യു പി എസ് അഥവാ വേതന സുരക്ഷാ പദ്ധതി പ്രകാരം ആയിരിക്കണം വിദേശികൾക്ക് വേതനം നൽകേണ്ടത്.അതിനു സാധിച്ചില്ലെങ്കിൽ രാജ്യം അംഗീകരിച്ച മറ്റു വേതന വിനിമയ സംവിധാനവും കമ്പനികൾക്ക് സ്വീകരിക്കാം. രാജ്യത്തെ ഏതെങ്കിലും ഒരു പെൻഷൻ പദ്ധതിയിൽ റജിസ്റ്റർ ചെയ്യണമെന്നും സ്വദേശികൾക്ക് മന്ത്രാലയം നിർദേശം നൽകി. കാലാവധിയുള്ള വർക്ക് പെർമിറ്റുകളുടെ എണ്ണം നോക്കി സ്ഥാപനങ്ങളിലെ സ്വദേശി നിയമനം മനസ്സിലാക്കാനും മന്ത്രാലയത്തിനു സാധിക്കും.
നിയമം കർശനമാക്കുന്നതോടെ സ്വദേശികളെ കണ്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനികൾ . ആളെ കിട്ടാത്തതിന്റെ പേരിൽ നിയമനം നടത്താതിരുന്നാലും വലിയ തുക പിഴ അടയ്ക്കേണ്ടി വരും എന്നതും ഉടമകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മാത്രവുമല്ല അവിടങ്ങളിൽ ജോലിചെയ്യുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം തൊഴിലില്ലാതാകുന്ന അവസ്ഥയുമാണ് യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)