fnpയുഎഇയിൽ ദമ്പതിമാരുടെ തൊഴിൽ തട്ടിപ്പ്; ദുരിതത്തിലായി മലയാളി നഴ്സുമാർ
ദുബൈ: യുഎഇയിൽ ദമ്പതിമാരുടെ തൊഴിൽ തട്ടിപ്പിന് ഇരയായി ദുരിതത്തിലായി മലയാളി നഴ്സുമാർ fnp. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ നഴ്സുമാരെയും മറ്റു സംസ്ഥാനങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയുമാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. കരാമ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററിന്റെ പേരിലാണ് ഈ മെഡിക്കൽ സെന്ററിന്റെ ഉടമകളായ ദമ്പതികൾ തട്ടിപ്പ് നടത്തിയത്. കന്യാകുമാരി സ്വദേശിയായ ഭർത്താവും തമിഴ്നാട്ടുകാരിയായ ഭാര്യയുമാണ് മെഡിക്കൽ സെന്റർ നടത്തുന്നത്. കരാമ മുനിസിപ്പൽ ലാബിനു പിന്നിലായിട്ടാണ് ഈ സെൻർ പ്രവർത്തിക്കുന്നത്. പത്തോളം ജീവനക്കാരുള്ള മെഡിക്കൽ സെന്ററാണിത്. ശമ്പളം നൽകാതെയും വിസ പുതുക്കാതെയും ഇവർ തട്ടിപ്പ് നടത്തിയതോടെയാണ് ഇവരുടെ തട്ടിപ്പിന് ഇരയായവർ പരാതിയുമായി ലേബർ കോടതിയെ സമീപിക്കുകയായിരുന്നു. ജൂണിലാണ് ഇവിടെ മലയാളി നഴ്സുമാർക്ക് നിയമനം നൽകിയത്. ഓരോരുത്തരിൽനിന്നും 75,000 രൂപ കൈപ്പറ്റിയിരുന്നു. വിസിറ്റ് വിസയാണ് ആദ്യം നൽകിയതെങ്കിലും പിന്നീട് തൊഴിൽ വിസ നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മാസം ശമ്പളം നൽകിയെങ്കിലും പിന്നീട് ആർക്കും ശമ്പളവും കിട്ടിയില്ല. ഇക്കൂട്ടത്തിൽ ഒരാൾക്കു മാത്രം തൊഴിൽ വീസ എടുത്തു കൊടുത്തു. റ്റുള്ളവരുടെ വിസ പുതുക്കാത്തതിനാൽ വൻ തുക പിഴ വന്നിരിക്കുകയാണ്. ശമ്പളം നൽകാത്തത് ചോദ്യംചെയ്തതോടെ ഇവർക്കെതിരെയും സ്ഥാപന ഉടമ പരാതി നൽകിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും വേറെ ബ്രാഞ്ചുകൾ തുറക്കാനുള്ള പദ്ധതിയിലാണ് ഉടമകളെന്നും പരാതിക്കാർ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)