Posted By user Posted On

kidsguard for whatsappസ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി ഉടനടി സഹായം; യുഎഇയിൽ പുതിയ വാട്‌സാപ്പ് സേവനം ആരംഭിച്ചു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉടനടി സഹായം നല്‍കാനുള്ള പദ്ധതികളുമായി ദുബായ്. ഇതിനായി പുതിയ വാട്‌സാപ്പ് സേവനം ആരംഭിച്ചിരിക്കുകയാണ്. അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമോപദേശങ്ങള്‍ക്കുള്ള അഭ്യര്‍ഥനകള്‍ സ്വീകരിക്കുന്നതിനുമായിട്ടാണ് പുതിയ പദ്ധതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഫൗണ്ടേഷന്റെ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനായാണ് പുതിയ ഹോട്ട്ലൈന്‍ സേവനം ആരംഭിച്ചത്.ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ (ഡി.എഫ്.ഡബ്ല്യു.എ.സി.) 971800111 എന്ന പുതിയ വാട്‌സാപ്പ് ചാനലാണ് ആരംഭിച്ചത്. ഡിജിറ്റല്‍ ചാനലുകള്‍ വികസിപ്പിക്കുന്നതിനായി ഫൗണ്ടേഷന്‍ ഡിജിറ്റല്‍സേവന വികസനതന്ത്രമാണ് സ്വീകരിക്കുന്നതെന്ന് ഡി.എഫ്.ഡബ്ല്യു.എ.സി. ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ശൈഖ സയീദ് അല്‍ മന്‍സൂരി പറഞ്ഞു. ഗാര്‍ഹിക പീഡനം, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത് എന്നിവയ്ക്ക് ഇരയായവര്‍ക്ക് സാധ്യമായ ഏറ്റവുംമികച്ച സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫൗണ്ടേഷന്‍ നിരന്തരം പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമെ ഡി.എഫ്.ഡബ്ല്യു.എ.സി. 24 മണിക്കൂറും ഹെല്‍പ്പ്ലൈന്‍ സേവനം നല്‍കുന്നുണ്ട്. അതോടൊപ്പം സാമൂഹികമാധ്യമങ്ങളിലൂടെയും സേവനങ്ങള്‍ ലഭിക്കും. വലിയ ഉപകാരപ്രദമാകുന്ന സ്മാര്‍ട്ട് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *