Posted By user Posted On

lease agreementയുഎഇയിൽ വാടകക്കരാർ ഇളവുകളോടെ സാക്ഷ്യപ്പെടുത്താനുള്ള സമയം 31ന് അവസാനിക്കും

ഷാർജ; കാലതാമസം വരുത്തിയ കെട്ടിട വാടകക്കരാർ ഇളവുകളോടെ സാക്ഷ്യപ്പെടുത്തുന്നതിനുള്ള lease agreement സമയപരിധി ഡിസംബർ 31ന് അവസാനിക്കും. ഷാർജ നഗരസഭയാണ് ഇക്കാര്യം അറിയിച്ചു. നിയമാനുസൃത താമസക്കാരനാണെന്ന് തെളിയിക്കുന്നതിനാണ് കെട്ടിട വാടക കരാറുകൾ നഗരസഭ സാക്ഷ്യപ്പെടുത്തുന്നത്. നിലവിൽ സാധാരണ നിരക്കിൽ നിന്ന് 50% ഇളവ് നൽകിയാണ് കരാറുകൾ സാക്ഷ്യപ്പെടുത്തുന്നത്. പുതിയതും പുതുക്കുന്നതുമായ കരാറുകളെല്ലാം ഈ മാസം നിരക്കിളവോടെ സാക്ഷ്യപ്പെടുത്താൻ സാധിക്കും. പാർപ്പിട, വാണിജ്യ, നിക്ഷേപ ഭാഗമായുള്ള കെട്ടിട വാടക കരാറുകളെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്. ഷാർജ നഗരസഭയുടെ 12 സേവന കേന്ദ്രങ്ങൾ മുഖേനയും വെബ്‌ സൈറ്റ് വഴിയും സാക്ഷ്യപ്പെടുത്തൽ പൂർത്തിയാക്കാനാകുമെന്നു നഗരസഭാ അധ്യക്ഷൻ ഉബൈദ് സഈദ് അൽ തുനൈജി വ്യക്തമാക്കി. അതോടൊപ്പം തന്നെ നഗരസഭയിൽ റജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *