Posted By user Posted On

virtual exhibitionഉപ്പ് മുതൽ കർപ്പൂരം വരെ ഇവിടെ കിട്ടും, അതും മിതമായ നിരക്കിൽ; യുഎഇയിൽ ശ്രദ്ധേയമായി സൂ​ഖ്​ അ​ൽ ഫ​രീ​ജ്

ദു​ബൈ: ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ആ​രം​ഭി​ച്ച ‘സൂ​ഖ്​ അ​ൽ ഫ​രീ​ജി’​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണം virtual exhibition. സ്വ​ദേ​ശി​ക​ളു​ടെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നായിട്ടാണ് ഈ പദ്ധതി തുടങ്ങിയത്. ​സ്വ​ദേ​ശി സം​രം​ഭ​ക​രു​ടെ സ്വ​ന്തം ഉ​ൽ​പ​ന്ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ൽ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ്​ സൂ​ഖി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ വി​ല​യി​ൽ ല​ഭ്യ​മാകും എന്നതാണ് സൂഖിന്റെ ഏറ്റവും വലിയ പ്രത്യേകത. അ​ൽ വ​ർ​ഖ-3 പാ​ർ​ക്കി​ലെ സൂ​ഖ്​ ഈ ​മാ​സം 18 മു​ത​ൽ 27 വ​രെ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. അ​ൽ ബ​ർ​ഷ പോ​ണ്ട്​ പാ​ർ​ക്കി​ൽ​ ജ​നു​വ​രി ഒ​ന്നു മു​ത​ൽ 10 വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​മാ​ന​മാ​യ മ​റ്റൊ​രു സം​രം​ഭ​മാ​യ ഫാ​ർ​മേ​ഴ്‌​സ് സൂ​ഖി​ന്‍റെ ര​ണ്ടാം സീ​സ​ൺ ന​വം​ബ​റി​ൽ അ​ൽ ന​ഖീ​ൽ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് മാ​ർ​ച്ച് വ​രെ പ്ര​വ​ർ​ത്തി​ക്കും. 50ലേ​റെ സം​രം​ഭ​ക​രാ​ണ്​ ഇ​തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സൂ​ഖ്​ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ ഇവിടേക്ക് സ്വാ​ഗതം ചെയ്യുന്നത്. സം​രം​ഭ​ങ്ങ​ൾ​ക്ക്​ എ​ല്ലാ ലോ​ജി​സ്റ്റി​ക് സൗ​ക​ര്യ​ങ്ങ​ളും ഓ​ൺ സൈ​റ്റി​ൽ​ത​ന്നെ ഒ​രു​ക്കു​ക​യും ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് സൗ​ജ​ന്യ സ്റ്റാ​ളു​ക​ൾ ന​ൽ​കു​ക​യും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ വിവിധ തരം ഇ​ള​വു​ക​ളും ന​ൽ​കു​ന്നു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *