Posted By user Posted On

facebook suitesഅനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; യുഎഇയിൽ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

യുഎഇ; തന്റെ അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ facebook suites പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാമിലാണ് അനുവാദമില്ലാതെ പ്രസവ വിഡിയോ ഇട്ടത്.പ്രസവം നടക്കുന്നതിനിടെയാണ് അനുവാദം പോലും ചോദിക്കാതെ വിഡിയോ പകര്‍ത്തിയതെന്നും അതില്‍ നേരിടേണ്ടിവന്ന ധാര്‍മികവും ഭൗതികവുമായ പ്രശ്‌നത്തിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആശുപത്രിക്കെതിരെയും വിഡിയോ പകര്‍ത്തിയ ഡോക്ടര്‍ക്കെതിരെയും യുവതി പരാതി നൽകിയത്. എന്നാൽ, അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് തള്ളി. ഡോക്ടറുടെയും ആശുപത്രിയുടെയും പിഴവ് വ്യക്തമാക്കുന്ന രേഖകള്‍ തെളിവായി നല്‍കാന്‍ യുവതിക്ക് സാധിച്ചില്ലെന്ന് കാണിച്ചാണ് കോടതി കേസ് തള്ളിയത്. കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ കാണുന്നത് പരാതിക്കാരി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടത്താന്‍ ആരോപണവിധേയന് ചെലവായ തുക പരാതിക്കാരി നല്‍കണമെന്നും കോടതി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *