Posted By user Posted On

storm soundsയുഎഇയുടെ ചില ഭാഗങ്ങളിൽ മഴ, വെള്ളപ്പൊക്കം; അടുത്ത ആഴ്ച വരെ ജാഗ്രതാ നിർദേശം

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ നേരിയ തോതിൽ മഴ പെയ്തു. ന്യൂനമർദവും മഴയും storm sounds ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ, തീരപ്രദേശങ്ങളിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികൾക്ക് നിർദ്ദേശം നൽകി. വെള്ളപ്പൊക്കവും അടിഞ്ഞുകൂടിയ മഴവെള്ളവും ഉള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളോട് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടു. വിവിധ തീവ്രതയുള്ള മഴയും ഇടിമിന്നലിന്റെയും മിന്നലിന്റെയും അകമ്പടിയോടെയുള്ള അസ്ഥിരമായ കാലാവസ്ഥയും രാജ്യത്തെ ബാധിക്കുമെന്നും രാജ്യത്തെ താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച റാസൽഖൈമ, ഫുജൈറ, ഷാർജ, ദുബായ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തത് ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *