gold smugglingഅടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 1.8 കിലോ സ്വർണ്ണം കടത്താൻ ശ്രമം; 19കാരി വിമാനത്താവളത്തിൽ പിടിയിൽ
മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി 19 കാരി പിടിയില്‍ gold smuggling. 1.884 കിലോ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹല (19) ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വർണ്ണം മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അഭ്യന്തര വിപണിയിൽ ഒരു കോടി രൂപ വില വരുന്ന സ്വർണ്ണമാണ് പെൺകുട്ടി കടത്താൻ ശ്രമിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് ഇവർ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഷഹലയെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്ന മറുപടികളായിരുന്നു പെൺകുട്ടി നൽകി കൊണ്ടിരുന്നത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലും പോലീസിന് ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ദേഹ പരിശോധന നടത്തി. തുടർന്നാണ് അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി തുന്നിച്ചേർത്ത് ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്. നിലവിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വർണ്ണക്കടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)