Posted By user Posted On

nissan quest വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മലയിൽ ഇടിച്ചു; യുഎഇയിൽ യുവാവിന് ദാരുണാന്ത്യം

യുഎഇ; റാസൽഖൈമയിൽ പർവതത്തിലിടിച്ച് 22 കാരനായ ഗൾഫ് പൗരൻ മരിച്ചു. മലമുകളിൽ nissan quest ഒരു യുവാവ് ഓടിച്ച വാഹനം പർവതപ്രദേശത്ത് അപകടത്തിൽപ്പെട്ടതായി രാവിലെ 11:24 ന് റിപ്പോർട്ട് ലഭിച്ചതായി അൽ-റാംസ് കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഹെഡ് മേജർ അലി അൽ-റഹ്ബി വ്യക്തമാക്കി. കോൾ ലഭിച്ചതിനെത്തുടർന്ന്, പോലീസ് പട്രോളിംഗും ദേശീയ ആംബുലൻസും ഉടൻ തന്നെ സ്ഥലത്തേക്ക് കുതിച്ചതായും, മരിച്ചയാളുടെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് കൈമാറുന്നതിനുള്ള തയ്യാറെടുപ്പിനായി ആശുപത്രിയിലേക്ക് മാറ്റിയതായും അൽ-റഹ്ബി കൂട്ടിച്ചേർത്തു. ഡ്രൈവർക്ക് സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് വാഹനം തെന്നിമാറുകയും മലയിൽ ഇടിക്കുകയും ചെയ്‌തതെന്നും ഇത് മരണത്തിന് കാരണമായെന്നും റിപ്പോർട്ടുകൾ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *