Posted By user Posted On

my businessയുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ബിസിനസ് തുടങ്ങാന്‍ ശമ്പളത്തോടെ അവധി അനുവദിക്കും

യുഎഇയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കിതാ ഒരു സന്തോഷ വാർത്ത my business . ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശികള്‍ക്ക് ശമ്പളത്തോടെ അവധി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഈ വര്‍ഷം ജൂലൈയില്‍ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചെങ്കിലും 2023 ജനുവരി 2 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ഒരു വര്‍ഷം വരെയാണ് ശമ്പളത്തോടെയുള്ള അവധി നല്‍കുന്നത്. ഇക്കാലയളവില്‍ പകുതി ശമ്പളമാണ് ലഭിക്കുക. എമിറാത്തികള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണയായിട്ടാണ് പുതിയ പദ്ധതി തുടങ്ങുന്നത്. സ്വദേശികളെ കൂടുതലായി ബിസിനസ് മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ലോകത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നത്. ജീവനക്കാരന്‍ ജോലി ചെയ്യുന്ന ഫെഡറല്‍ അതോറിറ്റിയുടെ തലവനാകും അവധിക്ക് അംഗീകാരം നല്‍കേണ്ടത്. ശമ്പളമില്ലാത്ത അവധിയും വാര്‍ഷിക അവധിയും കൂട്ടിച്ചേര്‍ക്കുകയും ആകാം. ദേശീയ സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കായി വാണിജ്യ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവാക്കളെ പുതിയ തീരുമാനം പ്രോത്സാഹിപ്പിക്കുമെന്ന് ദുബായി ഭരണാധികാരി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *