Posted By user Posted On

storm soundsയുഎഇയിൽ പരക്കെ മഴ; ഓറഞ്ച് , യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, ജാ​ഗ്രത നിർദേശം

യുഎഇയിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഈ സാഹചര്യത്തിൽ രാജ്യത്തുടനീളം storm sounds മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രങ്ങൾ ഒഴിവാക്കാനും നിർദേശം നൽകി. വാഹനമോടിക്കുന്നവരോട് സുരക്ഷ കണക്കിലെടുത്ത് താഴ്‍വരകൾ ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയും യുഎഇയിലെ വിവിധയിടങ്ങളിൽ പരക്കെ മഴ ലഭിച്ചിരുന്നു. ഷാർജ അജ്മാൻ റാസൽഖൈമ എന്നിവിടങ്ങളിൽ രാവിലെ മുതൽ കനത്ത മഴ കിട്ടിയിരുന്നു. ഷാർജ, അജ്മാൻ എമിറേറ്റുകളിൽ പലയിടത്തും റോഡുകൾ വെള്ളത്തിൽ മുങ്ങി. രാജ്യത്ത് എല്ലായിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. രാജ്യത്ത് തണുപ്പ് ശക്തമായിട്ടുണ്ട്. അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 17 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമോ ഒമാൻ കടലിൽ മിതമായ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കും അന്തരീക്ഷം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *