Posted By user Posted On

docket sheetsയുഎഇയിൽ ജോലിക്കിടെ ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റു; യുവാവിന് 1.35 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

അബുദാബി: യുഎഇയിൽ ജോലിക്കിടെ ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് docket sheets 1.35 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി. അബുദാബി പ്രാഥമിക കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. അബുദാബിയിൽ ജോലി ചെയ്തിരുന്ന ഒരു വെൽഡറാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഒരു എഞ്ചിനീയർക്ക് കീഴിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ഒരു ദിവസം ജോലിക്കിടെ ഒരു ഇലക്ട്രിസിറ്റി ബോക്സ് തുറന്ന് പരിശോധിക്കാൻ എഞ്ചിനീയർ ആവശ്യപ്പെട്ടുവെന്നും എന്നാൽ ഈ സമയം ബോക്സിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കി. ഇക്കാരണം കൊണ്ട് പരിശോധിക്കുന്നതിനിടെ ബോക്സ് പൊട്ടിത്തെറിച്ചെന്നും യുവാവ് പരാതിയിൽ വ്യക്തമാക്കി. ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ചുണ്ടായ പരിക്കിൽ യുവാവിന്റെ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലുമാണ് ​ഗുരുതരമായി പൊള്ളലേറ്റത്. തുടർന്നാണ് യുവാവ് പരാതിയുമായി കോടതിയെ സമീപിച്ചത്. പൊള്ളലേറ്റുവെന്ന് കാണിക്കുന്ന ഫോറൻസിക് റിപ്പോർട്ടും യുവാവ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജോലി ചെയ്‍തിരുന്ന കമ്പനിയിൽ നിന്നും എഞ്ചിനീയറിൽ നിന്നും 30 ലക്ഷം ദിർഹം നഷ്ടപരിഹാരവും പണം നൽകുന്ന ദിവസം വരെ 12 ശതമാനം പലിശയും നൽകണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. കേസ് വിശദമായി പരിശോധിച്ച ശേഷം കമ്പനിയും എഞ്ചിനീയറും ചേർന്ന് ആറ് ലക്ഷം ദിർഹം (1.35 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *