Posted By user Posted On

new year’s day കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ, കലാപരിപാടികൾ; ന്യൂ ഇയർ ആഘോഷങ്ങൾ കളറാക്കാൻ ഒരുങ്ങി യുഎഇ നിവാസികൾ, പരിപാടികൾ എവിടെയൊക്കെ എന്ന് അറിഞ്ഞോ?

ദുബായ്; പുതുവർഷത്തെ വരവേൽക്കാൻ യുഎഇ നിവാസികളും ഒരുങ്ങി. അതിഗംഭീര പരിപാടികളോടെയാണ് എല്ലാവരും new year’s day പുതുവർഷത്തെ വരവേൽക്കാൽ തയ്യാറാകുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ നഗരത്തിലുടനീളമുള്ള വിവിധ ഇടങ്ങളിൽ വൻ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 30 കേന്ദ്രങ്ങളിൽ കരിമരുന്ന് പ്രയോഗം, പ്രശസ്തർ നയിക്കുന്ന കലാപരിപാടികൾ, ഗംഭീരമായ ഡ്രോൺ ഷോകൾ തുടങ്ങി കുടുംബത്തോടൊപ്പം പുതുവർഷത്തെ ഹാപ്പിയായി വരവേൽക്കാനുള്ള എല്ലാം യുഎഇയിൽ ഉണ്ട്.നഗരത്തിലുടനീളം നിരവധി പ്രശസ്തമായ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും വെടിക്കെട്ട് പ്രദർശനങ്ങൾ ഉണ്ടാകും. പുതുവർഷം പിറക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഒരു വിസ്മയക്കാഴ്ച തന്നെ കാണികൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. ദുബായ് ഫ്രെയിം, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെബിആർ, ബുർജ് അൽ അറബ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും വിവിധ പരിപാടികൾ നടക്കും. നഗരത്തിലെ ഗോൾഫ് കോഴ്‌സുകൾ പുതുവത്സര ആഘോഷങ്ങൾ ആസ്വദിക്കാനുള്ള ജനപ്രിയ സ്ഥലങ്ങളായിരിക്കും. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് ഗോൾഫ് & കൺട്രി ക്ലബ്, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, മോണ്ട്‌ഗോമറി ഗോൾഫ് ക്ലബ് ദുബായ്, അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്, ടോപ്‌ഗോൾഫ് ദുബായ് എന്നിവിടങ്ങളിൽ നിരവധി പരിപാടികളും പാർട്ടികളും കരിമരുന്ന് പ്രകടനങ്ങളും സംഘടിപ്പിക്കും.

ഡ്രോൺ ഷോ

ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജുമയ്റാ ബീച്ച് റസിഡൻസ് എന്നിവിടങ്ങളിൽ ഡിഎസ്എഫ് ഡ്രോണുകളുടെ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നുണ്ട്. നൂറുകണക്കിന് ഡ്രോണുകൾ അതിമനോഹരമായ ലൈറ്റുകൾ ഉപയോഗിച്ച് ജനക്കൂട്ടത്തെ രസിപ്പിക്കുകയും രാത്രി-ആകാശത്തിൽ പാറ്റേണുകളും സന്ദേശങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. സന്ദർശകർക്കും താമസക്കാർക്കും ഇങ്ങോട്ട് സൗജന്യമായി പ്രവേശിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിറ്റി വാക്ക് 2, ദി പോയിന്റ് നഖീൽ മാൾ, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിൽ ലൈറ്റ് ഇൻസ്റ്റാളേഷനുകളുള്ള ദുബായ് ലൈറ്റ്‌സ് എക്‌സിബിഷനും നടക്കും.

സെലിബ്രിറ്റി ഷോകൾ

ഓസ്‌ട്രേലിയയിലെ എക്കാലത്തെയും പ്രശസ്ത ഗായികമാരിൽ ഒരാളായ കൈലി മിനോഗ് അറ്റ്‌ലാന്റിസിലെ ദി പാമിൽ സംഗീത പരിപാടി നടത്തും.
നിരവധി അവാർഡുകൾ നേടിയ കലാകാരനായ എൻറിക് ഇഗ്ലേഷ്യസ് ഡിസംബർ 31-ന് ട്രെൻഡി ബീച്ച് സൈഡ് സ്പോട്ടായ നമോസിൽ തത്സമയം പരിപാടി അവതരിപ്പിക്കും. പ്രശസ്ത ക്യൂബൻ റെഗ്ഗെറ്റൺ ജോഡി ജെന്റെ ഡി സോണയും പ്രശസ്ത ഗായകനോടൊപ്പം ചേരും.നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ വേദികളിലൊന്നായ ദുബായ് ഓപ്പറയിൽ, ബ്രിട്ടന്റെ ഗോട്ട് ടാലന്റിലെ രാജ്യാന്തര പ്രശസ്തരായ നൃത്ത ജോഡികളായ ജാസ്മിനും ആരോണും അവതരിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *