british airways ukപ്രവാസികൾക്ക് ആശ്വാസ വാർത്ത; കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞു
അൽഐൻ: പ്രവാസികൾക്കിതാ ഒരു സന്തോഷ വാർത്ത. നാട്ടിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞു british airways uk.കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ വർധിപ്പിച്ച വിമാനയാത്ര നിരക്കാണ് കുറഞ്ഞത്. വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽ കണ്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് ഇത് വലിയ നേട്ടമാണ്.ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോയവർ തിരിച്ച് വരുന്നതിന്റെ തിരക്ക് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട എയർലൈനുകൾ ഡിസംബർ 26 മുതൽ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. മുഴുവൻ വിമാന കമ്പനികളും 1000 ദിർഹമിനു മുകളിലേക്ക് ആയിരുന്നു ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാൽ, എയർ ഇന്ത്യ എക്സ് പ്രസ് അടക്കമുള്ള വിമാന കമ്പനികൾ അടുത്ത ദിവസങ്ങളിൽ 570 ദിർഹം മുതൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്നും ഷാർജയിലേക്കും ദുബൈയിലേക്കും ടിക്കറ്റുകൾ ലഭ്യമാക്കി തുടങ്ങി. ആഴ്ചകൾക്ക് മുന്നേ ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്കാണ് ഇത് തിരിച്ചടിയായത്. ഇവരിൽ പലരും ഉയർന്ന നിരക്ക് നൽകിയാണ് ടിക്കറ്റ് എടുത്തത്. ഡിസംബർ 29, 30, 31 ദിവസങ്ങളിൽ 575 ദിർഹം മുതൽ കോഴിക്കോട് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റുകൾ ലഭ്യമാണ്. എന്നാൽ, ജനുവരി ഒന്ന് മുതൽ ടിക്കറ്റ് നിരക്ക് വീണ്ടും 1000 കടക്കുന്നുണ്ട്. നിലവിൽ ജനുവരി ആദ്യ ദിനങ്ങളിൽ കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും 1050 ദിർഹം നൽകിയാൽ ടിക്കറ്റുകൾ കിട്ടും. ഈ റൂട്ടുകളിൽ ഈ സമയത്ത് ആഴ്ചകൾക്കു മുന്നേ 1500 ദിർഹമിന് മുകളിലായിരുന്നു വിവിധ വിമാന കമ്പനികൾ ഈടാക്കിയിരുന്നത്. ശൈത്യകാല അവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറക്കുന്നത് ജനുവരി രണ്ടിനാണ്. ജനുവരി ആദ്യവാരവും കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. ജനുവരി ആദ്യവാരം കേരളത്തിൽനിന്നും യു.എ.ഇയിലേക്ക് 1500 ദിർഹമിന് മുകളിലായിരുന്നു വിവിധ വിമാന കമ്പനികൾ ആഴ്ചകൾക്കു മുന്നേ ഈടാക്കിയിരുന്നത്. അതും ഈ അടുത്ത ദിവസങ്ങളിൽ 1000-1200 ദിർഹമായി കുറച്ചിരിക്കുകയാണ്. കോഴിക്കോട് നിന്നും കണ്ണൂരിൽനിന്നും യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് വരും ദിവസങ്ങളിൽ സർവിസ് നടത്തുന്ന വിമാനങ്ങളിൽ ടിക്കറ്റുകൾ കാര്യമായി വിറ്റു പോയിട്ടില്ല എന്നാണ് കേരളത്തിലെ വിവിധ ട്രാവൽ ഏജൻസികൾ പറയുന്നത്. അതിനാൽ തന്നെ വരും ദിനങ്ങളിൽ ടിക്കറ്റ് നിരക്ക് ഇനിയും കുറയുമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)