Posted By user Posted On

etihad airways official website ഇത് വല്ലാത്തൊരു സർപ്രൈസ് തന്നെ; ഇന്ത്യക്കാരന് സൗജന്യ വിമാന ടിക്കറ്റ് നൽകി എയർലൈൻ, ഞെട്ടലിൽ കുടുംബം

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു സർപ്രൈസ് സമ്മാനം കിട്ടിയാൽ എങ്ങനെയിരിക്കും. etihad airways official website ആദ്യം ഒന്ന് ഞെട്ടും എന്നതാണ് വാസ്തവം. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഭാഗ്യശാലികൾക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകിയിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്സ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും അബുദാബിയിലേക്കുള്ള വിമാനത്തിൽ വെച്ചാണ് ഇത്തിഹാദ് എയർവേയ്സ് ഈ സർപ്രൈസ് സമ്മാനം നൽകിയത്. 10 മില്യൺ യാത്രക്കാർ എന്ന നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷത്തിന്റെ ഭാ​ഗമായിട്ടായിരുന്നു ഈ സമ്മാനം. അപ്രതീക്ഷിത സംഭവത്തിൽ കുടുംബം ഒന്നാകെ ഞെട്ടിത്തരിച്ചു. കേക്ക്, കോംപ്ലിമെന്ററി റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ, ഇത്തിഹാദ് ഗസ്റ്റിലെ ഗോൾഡ് ടയർ അംഗത്വം, വിമാന മോഡലുകൾ, പോളറോയ്ഡ് ക്യാമറ എന്നിവയടങ്ങുന്നതായിരുന്നു ഈ സർപ്രൈസ് സമ്മാനം. 10 ലക്ഷം യാത്രക്കാരെന്ന നിർണായക നാഴികക്കല്ല് പിന്നിടാൻ സഹായിച്ച എല്ലാ യാത്രക്കാർക്കും നന്ദി അറിയിക്കുന്നതായി ഇത്തിഹാദ് എയർവെയ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആന്റോനോവാൽഡോ നീവ്സ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *