Posted By user Posted On

eb1a വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം നിർത്തിവച്ച് ദുബായ്

രാജ്യത്തിനകത്ത് നിന്ന് വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് താൽക്കാലികമായി eb1a നിർത്തിവച്ചു. തങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം ലഭിച്ചതായി ട്രാവൽ ഏജൻറ്മാരാണ് അറിയിച്ചത്. യുഎഇയിലെ വിനോദസഞ്ചാരികൾക്ക് വിസ മാറണമെന്നുണ്ടെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന മുമ്പുണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് ഇതിന് ഇളവ് നൽകിയിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി വിട്ടു നിന്നതോടെ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് അധികൃതർ ഈ ഇളവ് നിർത്തലാക്കിയതും പഴയ നിയമം തിരികെ കൊണ്ടുവന്നതും.എന്നാൽ, ദുബായ് എമിറേറ്റിൽ നിന്നുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാനുള്ള സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇതാണിപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശകവിസക്കാർ മാതൃരാജ്യത്തേക്കോ അയൽ രാജ്യത്തേക്കോ പോയി പുതിയ വിസയിൽ തിരിച്ചെത്തേണ്ടിവരും. അതേസമയം അയൽ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്ര നിരക്ക് വർദ്ധിച്ചത് സാധാരണക്കാർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ വർധിപ്പിച്ചതിനാൽ നാട്ടിൽ പോയി വിസ പുതിക്കുക സാധ്യമ്ല. അതിനാൽ ബസ്സിൽ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒമാനാണ് ഭൂരിഭാഗം ആളുകളും വിസ മാറുന്നതിനായി തെരഞ്ഞെടുക്കുന്നത്.കൃത്യസമയത്ത് വിസ മാറാൻ കഴിഞ്ഞില്ലെങ്കിൽ പിഴ അടക്കേണ്ടി വരും എന്നതും ആളുകളെ ആശങ്കയിലാക്കുന്നുണ്ട്. അതിനാൽ തന്നെ വിസ കാലാവധി കഴിയുന്നതിനു മുമ്പ് വേണ്ട മുൻകരുതൽ സ്വീകരിക്കുമെന്നും ഏജൻസികൾ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *