docket sheetsനിക്ഷേപത്തട്ടിപ്പ് നടത്തി 200 മില്യൺ ദിർഹം മോഷ്ടിച്ചെന്ന് കേസ്; നാല് പ്രതികളെയും ദുബായ് കോടതി വെറുതെവിട്ടു
200 മില്യൺ ദിർഹം മോഷ്ടിച്ചതായി നിക്ഷേപകൻ ആരോപിച്ച കേസിൽ നാല് പേരെ വെറുതെവിട്ടു docket sheets. തന്റെ പണം സ്വദേശത്തുള്ളവർ പിടിച്ചെടുത്തതായിട്ടായിരുന്നു പരാതിക്കാരന്റെ ആരോപണം. തന്റെ സുഹൃത്തായ പ്രതികളിലൊരാളുമായി ചേർന്ന് ദുബായിൽ ഒരു കമ്പനി സ്ഥാപിക്കാനും ഒരു പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാനും അദ്ദേഹം സമ്മതിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മൊഴി. തന്റെ സുഹൃത്തിന് ഒരു പാശ്ചാത്യ രാജ്യത്ത് പൗരത്വമുള്ളതിനാലും രാജ്യങ്ങൾക്കിടയിൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും കരാർ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കമ്പനിയുടെയും ഹോട്ടലിന്റെയും ഉടമ താനാണെന്ന് തെളിയിക്കുന്ന രേഖകളും സുഹൃത്ത് നടത്തുന്ന കമ്പനിയിലേക്ക് പണം കൈമാറിയെന്ന അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റും നിക്ഷേപകൻ പരാതിയോടൊപ്പം സമർപ്പിച്ചിരുന്നു. നിക്ഷേപകനിൽ നിന്ന് തന്റെ കക്ഷി പണം സ്വീകരിച്ചിട്ടില്ലെന്നും തന്റെ കക്ഷിയാണ് കമ്പനിയുടെ യഥാർത്ഥ ഉടമയെന്നും സുഹൃത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. സുഹൃത്തിനെ നിക്ഷേപകൻ തട്ടിക്കൊണ്ടുപോയി ഹോട്ടലിൽ നിന്നും കമ്പനിയിൽ നിന്നും ഒഴിവാക്കി ഒപ്പിടാൻ നിർബന്ധിച്ചതായും അദ്ദേഹം പറഞ്ഞു.പണം കൈമാറ്റത്തിന്റെ ആധികാരികത ഉറപ്പാക്കാൻ നിക്ഷേപകന്റെ പരാതി അക്കൗണ്ടിംഗ് വിദഗ്ധന് കൈമാറണമെന്ന് അഭിഭാഷകൻ പറഞ്ഞു. തുടർന്ന്, കക്ഷികൾ സമർപ്പിച്ച എതിർപ്പുകൾ പരിശോധിക്കാൻ വിദഗ്ധ, തർക്ക പരിഹാര വകുപ്പിൽ നിന്നുള്ള ത്രികക്ഷി സമിതിയെ കോടതി ചുമതലപ്പെടുത്തി. കമ്പനിയുടെയും നിർമ്മിക്കുന്ന ഹോട്ടലിന്റെയും വാണിജ്യ ലൈസൻസ് എന്നിവ പ്രതിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആ സമിതി സമർപ്പിച്ച റിപ്പോർട്ടി വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് കോടതി കേസിലെ നാല് പേരെയും വെറുതെ വിടുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)