bloomberg oilചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ആഗോള എണ്ണവില കുറഞ്ഞു
ആഗോളവിപണിയിൽ എണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. നാലു ശതമാനം കുറവാണ് bloomberg oil വിലയിലുണ്ടായിരിക്കുന്നത്.ബാരലിന് 80 ഡോളറിന് ചുവടേക്കാണ് എണ്ണവില ഇടിഞ്ഞത്. അസംസ്കൃത എണ്ണവിലയിൽ സമീപകാലത്തെ വലിയ ഇടിവ് കൂടിയാണിത്. ചൈനയുടെ വളർച്ചാതോത് കുറഞ്ഞതാണ് എണ്ണവില ഇടിയാനുള്ള പ്രധാനകാരണം. ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും എണ്ണവിപണിക്ക് തിരിച്ചടിയാണ്. ആവശ്യകത കുറഞ്ഞ സാഹചര്യത്തിൽ ഉൽപാദനം വീണ്ടും വെട്ടിക്കുറക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങൾ തയാറാകുമോ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. അതേസമയം, വിപണിയിലെ ചാഞ്ചാട്ടങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും വലിയ തോതിലുള്ള വിലത്തകർച്ചക്ക് സാധ്യതയില്ലെന്നുമാണ് ഒപെക് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നടപ്പുവർഷം ചൈനക്ക് നാലര ശതമാനത്തോളം വളർച്ച നേരിടാൻ സാധിക്കും എന്നായിരുന്നു നേരത്തെ ഐ.എം.എഫ് കണക്കാക്കിയതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് ഗണ്യമായി കുറയുമെന്നാണ് നിഗമനം. എണ്ണയിതര മേഖലയിലേക്ക് കൂടി സമ്പദ്ഘടന ശക്തിപ്പെടുന്നതിനാൽ ഗൾഫ് രാജ്യങ്ങൾക്ക് എണ്ണവിലയിടിവ് കാര്യമായ പ്രയാസം ഉണ്ടാക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)