Posted By user Posted On

identity protectionഒരിക്കൽ മൊബൈൽ മോഷണം നടത്തിയ അതേകടയിൽ വീണ്ടുമെത്തി മോഷണം; യുഎഇയിൽ പ്രവാസി പിടിയിൽ

ദുബായിൽ മൊബൈൽ മോഷ്ടാവ് പിടിയിൽ. ഒരിക്കൽ മൊബൈൽ മോഷണം നടത്തി രക്ഷപ്പെട്ട അതേകടയിൽ വീണ്ടുമെത്തി identity protection മോഷണം നടത്തുന്നതിനിടെയിലാണ് പ്രതി പിടിയിലായത്. ഏഷ്യൻ വംശജനായ മോഷ്ടാവാണ് കടക്കാരുടെ സമയോചിതമായ ഇടപെടലിനെതുടർന്ന് പിടിയിലായത്. ദുബായ് ഫിർജ് മുറാറിലെ മൊബൈൽ കടയിലാണ് ഇയാൾ മോഷണം നടത്താൻ പദ്ധതിയിട്ടത്. ഇതേ കടയിൽ നിന്ന് ഇയാൾ രിക്കൽ മൊബൈൽ മോഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. സമാനമായ രീതിയിൽ മോഷണം നടത്താൻ ഇയാൾ വീണ്ടുമെത്തുകയായിരുന്നു. ഒരു മാസം മുൻപാണ് നേരത്തെ ഇയാൾ മോഷണം നടത്തി രക്ഷപ്പെട്ടത്. കടയിൽ പ്രദർശനത്തിന് വച്ചിരുന്ന മൊബൈലായിരുന്നു ഇയാൾ മോഷ്ടിച്ചത്. മൊബൈൽ സെക്യൂരിറ്റി കേബിളുമായി ബന്ധിപ്പിച്ചിട്ടാതിരുന്നതിനാലായിരുന്നു അന്ന് എളുപ്പം കൈക്കലാക്കാൻ സാധിച്ചത്. തുടർന്ന് കടയ്ക്ക് പുറത്തെത്തി പകുതി വിലയ്ക്ക് മൊബൈൽ വിറ്റു, മാസ്ക് ധരിച്ചതിനാൽ സിസിടിവി ദൃശ്യങ്ങളിലും ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. വീണ്ടും ഒരു മാസത്തിന് ശേഷം സമാന മായരീതിയിൽ മോഷണം നടത്താനായി കടയിലെത്തിയപ്പോൾ കടക്കാർ മോഷ്ടാവിനെ തിരിച്ചറിയുകയും പിടികൂടി പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ താനാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *