Posted By user Posted On

slitherioഉ​ഗ്രവിഷമുള്ള പാമ്പുകൾ ഉണ്ട്, ജാ​ഗ്രത വേണം; യുഎഇ നിവാസികൾക്ക് അധുകൃതരുടെ മുന്നറിയിപ്പ്

അബുദാബിയിൽ ബീച്ചുകളിൽ കടൽ പാമ്പുകളുണ്ടെന്ന് എൺവയോൺമെന്റ് ഏജൻസി താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ശൈത്യ കാലങ്ങളിൽ കടൽ പാമ്പുകൾ വെള്ളം നിറയുന്ന ആഴമില്ലാത്ത സ്ഥലങ്ങളിലാണ് ഇരതേടുന്നതും ഇണചേരുന്നതു. തുറസായ പ്രദേശങ്ങളിലെ വെള്ളമൊഴുകുന്ന സ്ഥലങ്ങളിലും പവിഴപ്പുറ്റുകളിലും ബീച്ചുകളിലുമെല്ലാം കടൽ പാമ്പുകൾ താമസിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ശൈത്യ കാലത്ത് കടൽ പാമ്പുകളെ സാധാരണ നിലയിൽ അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസിന് താഴേക്ക് എത്തുമ്പോഴാണ്കാണപ്പെടുന്നത്. അബുദാബിയിൽ കോർണിഷ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഈ ആഴ്ചയിലെ ശരാശരി താപനില 21 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. അതുകൊണ്ട് തന്നെ ബീച്ചുകളിൽ പോകുന്നവർ കടൽ പാമ്പുകളെ കണ്ടാൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കടൽ പാമ്പുകളെ തൊടാൻ ശ്രമിക്കരുതെന്നും പാമ്പ് ചത്തുകിടക്കുകയാണെന്ന് തോന്നിയാൽ പോലും അതിന്റെ അടുത്ത് നിന്ന് അകലം പാലിക്കണമെന്നും ഇതിൽ പറയുന്നു. കടൽ പാമ്പുകൾക്ക് വിഷമുണ്ടെങ്കിലും അവ സാധാരണയായി കടിക്കാറില്ലെന്നും എന്നാൽ പാമ്പുകളെ ഭീതിപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുമ്പോൾ ഇവ കടിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. അത്തരത്തിൽ പാമ്പ് കടിയേറ്റാൽ ഉടൻ തന്നെ വൈദ്യ സഹായം തേടുകയും ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വേണം. കടൽ പാമ്പുകളെ കാണുന്ന പൊതുജനങ്ങൾ 800555 എന്ന നമ്പറിൽ അബുദാബി ഗവൺമെന്റ് കോൾ സെന്ററിൽ വിവരം അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *