payoneer bank account അബദ്ധത്തില്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചു; യുഎഇയിൽ പ്രവാസി യുവാവിന് ശിക്ഷ
യുഎഇ; ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്ത പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച payoneer bank account യുവാവിവ് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഒരു യുവതി തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഗള്‍ഫ് പൗരന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9200 ദിര്‍ഹം അയയ്ക്കുകയും പിന്നീട് ഈ പണം തിരികെ ചോദിക്കുകയുമായിരുന്നു. എന്നാൽ, പണം തിരികെ നൽകാൻ യുവാവ് വിസമ്മതിക്കുകയായിരുന്നു. ഇതോടെ, യുവതി റാസല്‍ഖൈമ ക്രിമിനല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അബദ്ധത്തില്‍ താന്‍ പണം കൈമാറിയെന്നും തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ നിരസിച്ചെന്നും യുവതി തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കി. അതേസമയം, യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പണം ലഭിച്ചതായി യുവാവ് സമ്മതിക്കുകയും, തനിക്ക് നിലവിൽ സാമ്പത്തിക പ്രശ്നമുണ്ടെന്നും പിന്നീട് പണം തിരികെ നൽകാമെന്നും പറയുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ക്രിമിനല്‍ കോടതി ഇയാളെ ശിക്ഷിക്കുകയും 5000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. തുടര്‍ന്ന് സിവില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ റാസല്‍ ഖൈമ സിവില്‍ കോടതി യുവതിക്ക് പണം തിരികെ നല്‍കാന്‍ യുവാവിനോട് നിര്‍ദ്ദേശിച്ചു. പരാതിക്കാരിയുടെ കോടതി ചെലവുകളും യുവാവ് വഹിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)