Posted By user Posted On

smartwatch huaweiഒരു വർഷം മുമ്പ് നഷ്ടപ്പെട്ട കോടികൾ വിലമതിക്കുന്ന വാച്ച് വിനോദസഞ്ചാരിക്ക് തിരികെ നൽകി യുഎഇ പൊലീസ്

ദുബായ് സന്ദർശനത്തിനിടെ 110,000 ദിർഹം വിലമതിക്കുന്ന ഒരു വാച്ച് നഷ്ടപ്പെട്ട ഒരു കിർഗിസ് വിനോദസഞ്ചാരി, smartwatch huawei തന്റെ ആഡംബര വാച്ച് തിരികെ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും ഒരു വർഷം മുമ്പ് വാച്ച് കാണാതായപ്പോൾ അവർ ഒരു പരാതി നൽകിയിരുന്നു. അടുത്തിടെ നഗരത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ, ദുബായ് പോലീസിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപ്പാർട്ട്‌മെന്റ് വാച്ച് തിരികെ നൽകിയത് സ്ത്രീയെ അമ്പരപ്പിച്ചു. ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പറയുന്നതനുസരിച്ച്, അവൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വാച്ച് ഉപേക്ഷിച്ചെന്നു പിന്നീട് ഇത് പൊലീസിന് ലഭിച്ചെന്നുമാണ്.മാതൃരാജ്യത്തേക്ക് മടങ്ങുമ്പോൾ ഒരു വാഹനാപകടത്തിൽ പെട്ടതിന് ശേഷമാണ് വാച്ച് നഷ്ടപ്പെട്ടതായി യുവതി ശ്രദ്ധിച്ചത്. അപകടസ്ഥലത്ത് വച്ചാകാം വാച്ച് നഷ്ടമായതെന്നായിരുന്നു യുവതി വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ വാച്ച് കാണാതായ വിവരം അറിച്ച് ഇവർ ദുബായ് അധികൃതരെ സമീപിച്ചിരുന്നില്ല. എന്നാൽ, യുവതി താമസിച്ചിരുന്നു ഹോട്ടൽ ജീവനക്കാരാണ് തങ്ങളുടെ അതിഥി ഉപേക്ഷിച്ചുപോയ വിലപിടിപ്പുള്ള വാച്ച് പൊലീസിൽ എൽപ്പിച്ചത്. “ഹോട്ടൽ രജിസ്ട്രേഷനിൽ യുവതി നൽകി നമ്പർ ഒരു ട്രാവൽ ഏജൻസിയുടേതായതിനാൽ ഞങ്ങൾക്ക് ഉടനടി ഉടമയെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. കൂടുതൽ അന്വേഷണത്തിൽ, അവളുടെ കോൺടാക്റ്റ് വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു, ഉടൻ തന്നെ അവളുടെ ഫോൺ നമ്പറിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും അവളെ ബന്ധപ്പെടാൻ ശ്രമിച്ചു, എന്നിട്ടും ഫലമുണ്ടായില്ല,” പൊലീസ് പറഞ്ഞു. പിന്നീട് ദുബായ് പോലീസ് വാച്ച് സൂക്ഷിക്കുകയും സംഭവം രേഖപ്പെടുത്തുകയും ചെയ്തു – അതിനാൽ തന്നെ യുവതി വീണ്ടും തിരികെ വന്നപ്പോൾ, അധികാരികൾക്ക് അത് അവർക്ക് കൈമാറാൻ കഴിഞ്ഞു. താൻ ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ വാച്ച് ലഭിച്ച യുവതി പോലീസിന് നന്ദി അറിയിച്ചു. വിനോദസഞ്ചാരികളുടെയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും സന്തോഷവുമാണ് ദുബായ് പോലീസിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണനയെന്ന് മേജർ ജനറൽ അൽ ജലാഫ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *