storm soundsകനത്ത മഴ: യുഎഇയിൽ വിനോദസഞ്ചാര കേന്ദ്രത്തിലേക്കും പാർപ്പിട മേഖലയിലേക്കുമുള്ള പ്രധാന റോഡുകൾ അടച്ചു
യുഎഇ; യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഖോർഫക്കാൻ storm sounds നഗരത്തിലേക്കുള്ള നിരവധി റോഡുകൾ താൽക്കാലികമായി അടച്ചതായി ഷാർജ പോലീസ് അറിയിച്ചു. അടച്ചുപൂട്ടിയവയിൽ നഹ്വ-ഷിയാസ് റോഡും അൽ ഹരായിയിലെ ജനവാസ മേഖലയിലേക്കുള്ള പുതിയ തെരുവും ഉൾപ്പെടുന്നു. മലയോരത്തെ വിനോദസഞ്ചാര കേന്ദ്രമായ അൽ സുഹുബ് റെസ്റ്റ് ഹൗസിലേക്കും അൽ റാബി ടവറിലേക്കും പോകുന്ന റോഡും അടച്ചു.മഴക്കാലമായതോടെ പ്രദേശത്തെ താഴ്വരകൾ നിറയാൻ തുടങ്ങിയതോടെ പൊതുജനങ്ങൾ സുരക്ഷിതരായിരിക്കാനാണ് റോഡുകൾ അടച്ചിട്ടതെന്ന് പോലീസ് പറഞ്ഞു. അതോടൊപ്പം തന്നെ മഴയിൽ വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂർവം വാഹനമോടിക്കാനും പർവതങ്ങൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)