Posted By user Posted On

flight serviceകനത്ത മൂടൽമഞ്ഞ്: 20 വിമാന സർവീസുകൾ താളം തെറ്റി

അബുദാബി∙‍ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽനിന്ന് ഗൾഫിലേക്കുള്ള 20 വിമാന സർവീസുകൾ താളം തെറ്റി. യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് ബാധിച്ചത്.

ദുബായ്, ഷാർജ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ഫ്ലൈ ദുബായ്, എയർ ഇന്ത്യ, ഗൾഫ് എയർ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, സൗദിയ എന്നീ വിമാനങ്ങളും തടസ്സപ്പെട്ടവയിൽ ഉൾപ്പെടും.

പുലർച്ചെ ജിസിസി രാജ്യങ്ങളിൽ എത്തി രാവിലെ ജോലിക്കു പോകേണ്ടവരും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതാണ് വിമാന സർവീസ് തടസ്സപ്പെടാൻ കാരണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *