Posted By user Posted On

family court near meജോലി ചെയ്‍ത കമ്പനിയുടെ രഹസ്യങ്ങൾ ചോർത്തി; യുവാവ് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി

അബുദാബി: നേരത്തെ ജോലി ചെയ്‍തിരുന്ന കമ്പനിയെ സംബന്ധിച്ച നിർണായക രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. ടാക്സ് ഏജന്റായി ജോലി ചെയ്യുന്ന യുവാവിന് വൻ തുകയാണ് കോടതി നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്. കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി ഒരു ലക്ഷം ദിർഹം നൽകണമെന്നാണ് അബുദാബി ഫാമിലി ആന്റ് സിവിൽ ആഡ്‍മിനിസ്‍ട്രേറ്റീവ് കോടതി വിധിച്ചത്. ഇതേ കേസിൽ നേരത്തെ ക്രിമിനൽ കോടതി ഇയാൾക്ക് 10,000 ദിർഹം പിഴ ശിക്ഷയും വിധിച്ചിരുന്നു.കമ്പനിയിലെ ജോലി രാജിവെച്ച ശേഷം ഇയാൾ പഴയ കമ്പനിയുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്നാണ് കേസ്. ഇതോടെ കമ്പനിക്ക് നിരവധി നിരവധി ഇടപാടുകാരെ നഷ്ടപ്പെടുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്‍തു. കമ്പനിയുമായി ബന്ധപ്പെട്ട പലിശ നിരക്കുകളാണ് ഇയാൾ വെളിപ്പെടുത്തിയത്. ഇക്കാര്യം മനസിലാക്കിയ മുൻ തൊഴിലുടമ, തങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് പകരമായി 4,90,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. നിയമ നടപടികൾക്കായി കമ്പനിക്ക് ചെലവായ തുകയും പ്രതി വഹിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *